Movie prime

Video / ബേപ്പൂർ സുൽത്താന്റെ ഓർമ്മകൾക്ക് 27 വയസ്സ്

 

വ്യാകരണങ്ങളുടെയും ആലങ്കാരിക തയുടെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് സാധാരണക്കാരുടെ ഭാഷയിൽ കഥകളെഴുതി നമ്മുടെ മനസ്സിൽ കുടിയേറിയ വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താന്റെ ഓർമ്മകൾക്ക് 27 വയസ്സ്.

ഈ ഭൂമി മലയാളത്തിലെ ഓരോ പുല്ലും പുഴുവും ഈ ഭൂമിയുടെ അവകാശികൾ ആണെന്ന മഹത്തായ ദർശനം നമുക്ക് പകർന്നു നൽകിയത്  ബഷീറാണ്. മലയാളത്തിലെ എല്ലാ അക്ഷരങ്ങളും തനിക്കറിയില്ലെന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച കഥാകാരനാണ് ബഷീർ.

മലയാളത്തിൽ അച്ചടി ഭാഷയ്ക്കൊപ്പം നാടൻ ഭാഷയ്ക്കും പ്രയോഗങ്ങൾക്കും കൂടി അതിന്റെ തായ പ്രാധാന്യമുണ്ടെന്ന് സത്യസന്ധമായി വിളിച്ചോതിയ എഴുത്തുകാരൻ. ബഷീറിന്റെ കഥാപാത്രങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടിയിട്ടുള്ളവരാവും,ആ കഥാപാത്രങ്ങൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുമുണ്ട്. അതിനാലാണ് ബഷീർ കൃതികൾ  ഇന്നും  പുതുമയോടെതന്നെവായിക്കപ്പെടുന്നത്.

വീഡിയോ കാണാം