Movie prime

Video | ലോകത്തിന്റെ കണ്ണാടിയായി ഇനി ഡാനിഷ് സിദ്ദിഖി ഇല്ല

 

ലോകത്തിന്റെ കരളലിയിപ്പിക്കുന്ന ചിത്രങ്ങൾ പകർത്തിയ ആ ക്യാമറക്കണ്ണുകൾ ഇനിയില്ല. പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സർ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു.

വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫോട്ടോ ജേർണലിസ്റ്റായ സിദ്ദിഖി അഫ്ഗാനിസ്ഥാനിലേക്ക് കാണ്ഡഹാർ മേഖലയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. റോയിട്ടേഴ്സിന് സൗത്ത് ഏഷ്യ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു.