Movie prime

റഫ്യൂസ് ദി അബ്യൂസ്: ഡബ്ല്യു സി സി ക്യാമ്പയ്നിന് പ്രചാരമേറുന്നു

WCC സൈബർ ലോകത്ത് സ്ത്രീകൾ അധിക്ഷേപിക്കപ്പെടുന്നതിനെതിരെ മലയാള സിനിമയിലെ പെൺകൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യു സി സി) തുടക്കമിട്ട റഫ്യൂസ് ദി എബ്യൂസ് ക്യാമ്പയ്നിന് സോഷ്യൽ മീഡിയയിൽ പിന്തുണയേറുന്നു. സൈബർ അബ്യൂസിനെ കുറിച്ചുള്ള പൊതുബോധം വളർത്തിയെടുക്കാനാണ് ഡബ്ല്യു സി സി ഇത്തരം ഒരു ക്യാമ്പയ്നിന് തുടക്കം കുറിച്ചത്. സൈബർ ഇടം ഞങ്ങളുടെയും ഇടം എന്ന മുദ്രാവാക്യമാണ് മുന്നോട്ടു വെയ്ക്കുന്നത്. സ്ത്രീ ശബ്ദത്തെ അടിച്ചമർത്താനുള്ള പ്രവണതയ്ക്കെതിരെ ശബ്ദമുയർത്തുകയാണ് ലക്ഷ്യം. സൈബർ സംസ്കാരം മെച്ചപ്പെടുത്താനുള്ള ശ്രമം സ്വന്തം More
 
റഫ്യൂസ് ദി അബ്യൂസ്: ഡബ്ല്യു സി സി ക്യാമ്പയ്നിന് പ്രചാരമേറുന്നു

WCC
സൈബർ ലോകത്ത് സ്ത്രീകൾ അധിക്ഷേപിക്കപ്പെടുന്നതിനെതിരെ മലയാള സിനിമയിലെ പെൺകൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യു സി സി) തുടക്കമിട്ട റഫ്യൂസ് ദി എബ്യൂസ് ക്യാമ്പയ്നിന് സോഷ്യൽ മീഡിയയിൽ പിന്തുണയേറുന്നു. സൈബർ അബ്യൂസിനെ കുറിച്ചുള്ള പൊതുബോധം വളർത്തിയെടുക്കാനാണ് ഡബ്ല്യു സി സി ഇത്തരം ഒരു ക്യാമ്പയ്നിന് തുടക്കം കുറിച്ചത്. സൈബർ ഇടം ഞങ്ങളുടെയും ഇടം എന്ന മുദ്രാവാക്യമാണ് മുന്നോട്ടു വെയ്ക്കുന്നത്. സ്ത്രീ ശബ്ദത്തെ അടിച്ചമർത്താനുള്ള പ്രവണതയ്‌ക്കെതിരെ ശബ്ദമുയർത്തുകയാണ് ലക്ഷ്യം. സൈബർ സംസ്കാരം മെച്ചപ്പെടുത്താനുള്ള ശ്രമം സ്വന്തം നിലയിൽ തന്നെ തുടങ്ങണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളെയാണ് സൈബർ അബ്യൂസിനെതിരെ ശബ്ദമുയർത്താൻ ക്ഷണിക്കുന്നത് . WCC

സിനിമ ഇൻഡസ്ട്രിയിൽ ജോലിയെടുക്കുന്ന സ്ത്രീകളിൽനിന്ന്, തീവ്രമായ സൈബർ ആക്രമണത്തെ കുറിച്ചുള്ള ഒട്ടേറെ പരാതികൾ ഡബ്ല്യു സി സിക്ക് ലഭിക്കുന്നുണ്ട്. സിനിമയിലും മീഡിയയിലും പ്രവർത്തിക്കുന്ന സ്ത്രീകൾ, സോഷ്യൽ മീഡിയയിലും യൂട്യൂബിലും തീവ്രമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവരുന്നു. സ്വന്തം
സിനിമയുടെ പ്രൊമോഷനുള്ളഇന്റർവ്യൂ യുട്യൂബിൽ എത്തുമ്പോഴേക്കും ഇത്തരം അവഹേളനങ്ങളും ശരീരനിന്ദയും ഭീഷണികളുമൊക്കെയാണ് നേരിടേണ്ടിവരുന്നത്. ഒരു പ്രൊഫഷണൽ എന്ന രീതിയിൽ സ്വന്തം ജോലി ചെയ്യുമ്പോൾ ആക്രമിക്കപ്പെടുന്ന ഇവർ, ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ ഒറ്റപ്പെട്ടുപോകാറുണ്ട്.
മിക്കപ്പോഴും ആരും തന്നെ അവരെ സഹായിക്കാൻ മുന്നോട്ടു വരാറില്ല. ഒന്നോ രണ്ടോ പേർ തുടങ്ങിവെയ്ക്കുന്ന ചീത്തവിളിയാണ് പെട്ടെന്ന് കൂട്ടത്തോടെയുള്ള
ആക്രമണം ആകുന്നത്. ഒരു മത്സരമെന്ന പോലെ ബലാത്സംഗ ഭീഷണികളിലേക്ക് വരെ ഇത് ചെന്നെത്തുന്നു. ഇത് നിസ്സാരമായി കാണേണ്ടതല്ല.

അഭ്യർഥന നിരവധി പേർ ഏറ്റെടുത്തിട്ടുണ്ട്. ആരാധകരിൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ സൈബർ സംസ്കാരം മെച്ചപ്പെടുത്താൻ സഹകരിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. പിന്തുണ അറിയിച്ച് മഞ്ജുവാര്യർ ഉൾപ്പെടെയുള്ള താരങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. അന്ന ബെൻ, സാനിയ ഇയ്യപ്പൻ, ശ്രിന്ദ, നിമിഷ സജയൻ, രഞ്ജിനി ഹരിദാസ്, പൂർണിമ ഇന്ദ്രജിത്ത്, കനി കുസൃതി എന്നിവർ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചുള്ള വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.