Movie prime

‘വാട്സപ്പ് പേ’ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാകും

വാട്സപ്പിലൂടെ പണമിടപാട് നടത്തുന്നതിനുള്ള സൗകര്യം ഈ മാസം അവസാനത്തോടെ ഇന്ത്യയില് ലഭ്യമാകുമെന്നു റിപ്പോര്ട്ട്. യുണിഫൈഡ് പേയ്മെന്റെ ഇന്റര്ഫേസ്(യുപിഐ) സംവിധാനത്തിലൂടെയാകും പണമിടപാട് സാധ്യമാവുക. രണ്ടു വര്ഷമായി വാട്സപ്പും ഫേസ്ബുക്കും ഇന്ത്യയില് പേയ്മെന്റ് സേവനം അവതരിപ്പിക്കാന് ശ്രമം തുടങ്ങിയിട്ട്. മൂന്ന് സ്വകാര്യ ബാങ്കുകളുമായി സഹകരിച്ചാകും സേവനങ്ങള് നല്കുന്നത്. ഐസിഐസി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് ഉപയോക്താക്കള്ക്കാകും ആദ്യ പാദത്തില് സേവനം ലഭ്യമാകുക. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ സേവനം രണ്ടാം ഘട്ടത്തില് ലഭ്യമാകുമെന്നാണ് കരുതുന്നത്. ഈ More
 
‘വാട്സപ്പ് പേ’ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാകും

വാട്സപ്പിലൂടെ പണമിടപാട് നടത്തുന്നതിനുള്ള സൗകര്യം ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്നു റിപ്പോര്‍ട്ട്‌. യുണിഫൈഡ് പേയ്മെന്‍റെ ഇന്റര്‍ഫേസ്(യുപിഐ) സംവിധാനത്തിലൂടെയാകും പണമിടപാട് സാധ്യമാവുക.

രണ്ടു വര്‍ഷമായി വാട്സപ്പും ഫേസ്ബുക്കും ഇന്ത്യയില്‍ പേയ്മെന്‍റ് സേവനം അവതരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ട്. മൂന്ന് സ്വകാര്യ ബാങ്കുകളുമായി സഹകരിച്ചാകും സേവനങ്ങള്‍ നല്‍കുന്നത്. ഐസിഐസി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് ഉപയോക്താക്കള്‍ക്കാകും ആദ്യ പാദത്തില്‍ സേവനം ലഭ്യമാകുക. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ സേവനം രണ്ടാം ഘട്ടത്തില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഈ നാല് ബാങ്കുകളെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണം വാട്സപ്പ് ആരംഭിച്ചിട്ടുണ്ട്.

40 കോടി ഉപയോക്താക്കളാണ് വാട്സപ്പിനു ഇന്ത്യയിലുള്ളത്. രണ്ടു വര്‍ഷം മുന്‍പേ പേയ്മെന്‍റ് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ വാട്സപ്പ് തയ്യാറായിരുന്നെങ്കിലും ചില നിയമ തടസ്സങ്ങള്‍ കാരണം അത് നീണ്ടു പോവുകയായിരുന്നു.