Movie prime

അനന്തപുരി ദര്‍ശന്‍ സിറ്റി ടൂര്‍ പാക്കേജുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

ടൂറിസം വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന് കൗണ്സില് ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച് പുതിയ പദ്ധതികള് ആവിഷ്കരിക്കുന്നു. തിരുവനന്തപുരത്തെ മുഖ്യ ടൂറിസം കേന്ദ്രങ്ങള് സന്ദര്ശകര്ക്ക് അടുത്തറിയുവാനായി “അനന്തപുരി ദര്ശന്” എന്ന പേരില് പത്മനാഭസ്വാമിക്ഷേത്രം, കുതിരമാളിക, മ്യുസിയം പ്ലാനറ്റോറിയാം, കോവളം, വേളി, ശംഖുംമുഖം എന്നിവിടങ്ങള് കോര്ത്തിണക്കി സിറ്റി ടൂര് ആരംഭിക്കുന്നു. ഇതിനായി 24 പേര്ക്ക് ഇരിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ടൂറിസ്റ്റ് ബസ് ഡി റ്റി പി സി ഉടന് തന്നെ നിരത്തിലിറക്കും. ത്രിവേണി സംഗമം എന്ന More
 
അനന്തപുരി ദര്‍ശന്‍ സിറ്റി ടൂര്‍ പാക്കേജുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

ടൂറിസം വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.

തിരുവനന്തപുരത്തെ മുഖ്യ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് അടുത്തറിയുവാനായി “അനന്തപുരി ദര്‍ശന്‍” എന്ന പേരില്‍ പത്മനാഭസ്വാമിക്ഷേത്രം, കുതിരമാളിക, മ്യുസിയം പ്ലാനറ്റോറിയാം, കോവളം, വേളി, ശംഖുംമുഖം എന്നിവിടങ്ങള്‍ കോര്‍ത്തിണക്കി സിറ്റി ടൂര്‍ ആരംഭിക്കുന്നു.

ഇതിനായി 24 പേര്‍ക്ക് ഇരിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ടൂറിസ്റ്റ് ബസ് ഡി റ്റി പി സി ഉടന്‍ തന്നെ നിരത്തിലിറക്കും. ത്രിവേണി സംഗമം എന്ന പേരില്‍ കന്യാകുമാരി യാത്രയും, പൊൻമുടി മീൻമുട്ടി ഫോറസ്റ്റ് ട്രയല്‍, നെയ്യാര്‍ എലിഫന്‍റ് സഫാരി എന്നിവയും കണ്ടക്റ്റഡ് ടൂറില്‍ ഉള്‍പ്പെടുന്നു.

കൂടാതെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മിതമായ വാടകയ്ക്കും വാഹനം ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് +91 7594949402 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഡി റ്റി പി സി യുടെ നിയന്ത്രണത്തില്‍ ഉള്ള ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഒരുക്കിയിരിക്കുന്ന കുട്ട വഞ്ചി സവാരി നാട്ടുകാരെയും സഞ്ചാരികളെയും ഏറെയാകര്‍ഷിക്കുന്നുണ്ട്. കുട്ടികളുടെ പാര്‍ക്കിന് സമീപത്തെ കൃത്രിമ തടാകത്തില്‍ ആണ് കുട്ട വഞ്ചി സവാരി തയ്യാറാക്കിയിരിക്കുന്നത്. നാല് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും ഇരിക്കാവുന്ന വഞ്ചിയ്ക്ക് അര മണിക്കൂര്‍ നേരത്തേയ്ക്ക് 250 രൂപ ആണ് ഫീസ് ഈടാക്കുന്നത്.

കൂടാതെ ആക്കുളം ടൂറിസ്റ്റ് വില്ലേജിനകത്തുള്ള റിസപ്ഷന്‍ ഹാള്‍ ഒരു ദിവസത്തെയ്ക്ക് 15000 രൂപയും നികുതിയും മേശ, കസേര, സ്റ്റീൽ ​പാത്രം, ഗ്ളാസ് എന്നീ സൗകര്യങ്ങളോട് കൂടി പൊതുജനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നു.