കേരള പുനര്‍നിര്‍മാണ വികസന പരിപാടി അംഗീകരിച്ചു

കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുടെ (റീബില്‍ഡ് കേരള ഡവലപ്മെന്‍റെ പ്രോഗ്രാം) കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള സമഗ്രമായ പ്രവര്‍ത്തന പദ്ധതിയാണ് അംഗീകരിച്ചത്. പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മാണമാണ് ലക്ഷ്യം. ഇതിനുവേണ്ടി സുതാര്യമായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പ്രക്രിയയാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെയും പരിപാടികളെയും യോജിപ്പിച്ചുകൊണ്ടാണ് പുനര്‍നിര്‍മാണം നടപ്പാക്കുക. 

ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആള്‍ നാശം തീരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കരട് രേഖയിലുണ്ട്. അതോടൊപ്പം സാമ്പത്തിക നഷ്ടം പരമാവധി കുറയ്ക്കും. നിലവിലുള്ള പശ്ചാത്തല സംവിധാനങ്ങള്‍ ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷി കുറഞ്ഞതാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. 

പരിസ്ഥിതി സംരക്ഷണത്തിന് ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കും. ജലവിഭവമാനേജ്മെന്‍റിന്‍റെ ഭാഗമായി റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് അതോറിറ്റി രൂപീകരിക്കും. ജലസംഭരണികളിലെ വെള്ളത്തിന്‍റെ നിയന്ത്രണത്തിന് കേന്ദ്രീകൃത കമാന്‍റ് സെന്‍റര്‍ സ്ഥാപിക്കും. ഡാം സേഫ്റ്റി അതോറിറ്റിയെ ശക്തിപ്പെടുത്തും. ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശവും കരട് രേഖയിലുണ്ട്. 

ജലവിതരണം മെച്ചപ്പെടുത്തല്‍, ശുചീകരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തല്‍, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിര്‍മിക്കല്‍, കൃഷിരീതികള്‍ മെച്ചപ്പെടുത്തല്‍, പാവപ്പെട്ടവരുടെ ജീവനോപാധി മെച്ചപ്പെടുത്തല്‍, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ എന്നിവയെല്ലാം പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി നിര്‍ദേശിച്ചിട്ടുണ്ട്. 

പുനര്‍നിര്‍മാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും രേഖ മുന്നോട്ടുവെയ്ക്കുന്നു. യു.എന്‍. ഏജന്‍സികള്‍ നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പി.ഡി.എന്‍.എ) പ്രകാരം 36,706 കോടി രൂപയാണ് പുനര്‍നിര്‍മാണത്തിന് ആവശ്യമായിട്ടുള്ളത്.   

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രൊഫ. എ.സുധാകരൻ സാംസ്കാരിക പുരസ്കാരം ഡോ.എസ്.ശാരദക്കുട്ടിക്ക്

ഫലപ്രഖ്യാപന ദിവസം വ്യാപക അക്രമ സാധ്യത; സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും