സിയാല്‍ മാതൃകയില്‍ റബ്ബര്‍ കോംപ്ലക്സ്: കമ്പനി രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് സിയാല്‍ മാതൃകയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. 

സംസ്ഥാനത്ത് റബ്ബറിന്‍റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ആദ്യപടിയായി കേരള റബ്ബര്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി കെ.എസ്.ഐ.ഡി.സി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

സിയാല്‍ മാതൃകയിലാണ് കമ്പനിയുടെ മെമ്മൊറാണ്ടവും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കിയിട്ടുള്ളത്. കമ്പനിയില്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും 26 ശതമാനം ഓഹരിയുണ്ടാകും.

റബ്ബര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലയില്‍ 200 ഏക്ര സ്ഥലം കിന്‍ഫ്ര കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, കെ.എസ്.ഐ.ഡി.സി എം.ഡി. ഷര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സർക്കാർ ശ്രമിക്കുന്നത് ലോകോത്തര മാലിന്യ നിർമാർജന സംവിധാനങ്ങളൊരുക്കാൻ: മുഖ്യമന്ത്രി

പരിസ്ഥിതി വിഷയങ്ങളിൽ ലേഖനമെഴുതാൻ സ്‌കൂൾ കുട്ടികളോട് മുഖ്യമന്ത്രി