Movie prime

സിസ്സ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ സെന്റര് ഫോര് ഇന്നൊവേഷന്സ് ഇന് സയന്സ് ആന്ഡ് സോഷ്യല് ആക്ഷന് (സിസ്സ) നഗരസഭാ പരിധിയിലുള്ള പൊതുജനങ്ങള്ക്കായി ഊര്ജ്ജ സംരക്ഷണ ബോധവല്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. എനര്ജി മാനേജ്മെന്റ് സെന്റര് (ഇ എം സി); സെന്റര് ഫോര് എന്വയോണ്മെന്റ് ആന്ഡ് ഡെവലപ്മെന്റ് (സി ഇ ഡി) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി 2019 ഏപ്രില് 24 ന് വൈകീട്ട് അഞ്ചിന് വെള്ളയമ്പലം ഉദാര ശിരോമണി റോഡിലുള്ള സിസ്സ സെമിനാര് ഹാളില് നടക്കും. ഊര്ജ്ജ കിരണ് പ്രചാരണത്തിന്റെ More
 

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍സ് ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) നഗരസഭാ പരിധിയിലുള്ള പൊതുജനങ്ങള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇ എം സി); സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് (സി ഇ ഡി) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി 2019 ഏപ്രില്‍ 24 ന് വൈകീട്ട് അഞ്ചിന് വെള്ളയമ്പലം ഉദാര ശിരോമണി റോഡിലുള്ള സിസ്സ സെമിനാര്‍ ഹാളില്‍ നടക്കും. ഊര്‍ജ്ജ കിരണ്‍ പ്രചാരണത്തിന്റെ ഭാഗമായി നേരത്തെ പാറശാല മണ്ഡലത്തില്‍ നടത്തിയ ബോധവല്‍ക്കരണ കാമ്പയിനിന്റെ തുടര്‍ച്ചയായാണ് പരിപാടി നടക്കുന്നത്.