Movie prime

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൂന്നു കത്തുകൾ എഴുതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

26 കേസുകൾ 25 വർഷമായി സുപ്രീം കോടതിയിൽ പെൻഡിങ്ങിലാണ്. 100 കേസുകൾ 20 വർഷമായും 593 കേസുകൾ പതിനഞ്ച് വർഷമായും 4977 കേസുകൾ പത്തുവർഷമായും പെൻഡിങ്ങിലാണ്. 43 ലക്ഷം കേസുകളാണ് ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത്. കത്തിൽ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്നും ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്നും കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ വിരമിച്ച ജഡ്ജിമാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മൂന്നു More
 
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൂന്നു കത്തുകൾ എഴുതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

26 കേസുകൾ 25 വർഷമായി സുപ്രീം കോടതിയിൽ പെൻഡിങ്ങിലാണ്. 100 കേസുകൾ 20 വർഷമായും 593 കേസുകൾ പതിനഞ്ച് വർഷമായും 4977 കേസുകൾ പത്തുവർഷമായും പെൻഡിങ്ങിലാണ്. 43 ലക്ഷം കേസുകളാണ് ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത്. കത്തിൽ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു

പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്നും ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്നും കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ വിരമിച്ച ജഡ്ജിമാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മൂന്നു കത്തുകൾ എഴുതി. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം എന്ന ആവശ്യമാണ് ഉയർത്തുന്നത്. പ്രത്യേകം പ്രത്യേകം എഴുതിയ കത്തുകളിലാണ് ചീഫ് ജസ്റ്റിസ് മൂന്നു വിഷയങ്ങളും ഉന്നയിച്ചിട്ടുള്ളത്.

സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 58,669 ആണ്. നാൾ ചെല്ലുംതോറും കേസുകളുടെ എണ്ണം കൂടിവരുന്നു. പരാതിക്കാർക്ക് താമസം കൂടാതെ നീതി ലഭിക്കേണ്ടതുണ്ട്. അതിന് സംവിധാനം കുറേക്കൂടി കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കണം. നിലവിൽ സുപ്രീം കോടതി ജഡ്ജിമാരുടെ പരമാവധി എണ്ണം 31 ആണ്. ഒരു ദശാബ്ദക്കാലത്തിനിടയിൽ ഈ എണ്ണം തികയുന്നത് അടുത്തകാലത്താണ്. ജഡ്ജിമാരുടെ എണ്ണത്തിലുള്ള കുറവ് കാരണം പല സുപ്രധാന വിഷയങ്ങളിലും അഞ്ചംഗ ബെഞ്ച് രൂപീകരിക്കാൻ കഴിയാതെ പോകുന്നതായി കത്തിൽ പറഞ്ഞിട്ടുണ്ട്.
അടുത്തകാലത്ത് ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 895 ഇൽ നിന്ന് 1079 ആയി ഉയർന്നിട്ടുണ്ട്. അതേ അനുപാതത്തിൽ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 31 ഇൽ നിന്ന് 37 ആയി ഉയർത്തണം.

കോടതികളിലെ ‘ബാക്ക്‌ലോഗ്’ പ്രശ്‍നം കത്തിൽ ശ്രദ്ധേയമായ വിധത്തിൽ കൊണ്ടുവന്നിട്ടുണ്ട്. 26 കേസുകൾ 25 വർഷമായി പെൻഡിങ്ങിലാണ്. 100 കേസുകൾ 20 വർഷമായും 593 കേസുകൾ പതിനഞ്ച് വർഷമായും 4977 കേസുകൾ പത്തുവർഷമായും പെൻഡിങ്ങിലാണ്. 43 ലക്ഷം കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നു.

പ്രധാനമന്ത്രിക്കെഴുതിയ മറ്റൊരു കത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 ഇൽ നിന്ന് 65 ആയി ഉയർത്തണം എന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഉന്നയിച്ചു. വിരമിക്കൽ പ്രായം ഉയർത്തുന്നത് ഒഴിവുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്കും പരിഹാരം ഉണ്ടാക്കും. ഇക്കാര്യത്തിൽ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ആവർത്തിച്ചുള്ള ശുപാർശകളെപ്പറ്റിയും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഹൈക്കോടതികളിൽ 399 പോസ്റ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജഡ്ജിമാരുടെ പ്രാഗത്ഭ്യവും ശേഷിയും വികസിക്കുന്നത് കാലക്രമേണയാണ്. അനുഭവസമ്പത്തിലൂടെ ഉരുത്തിരിയുന്ന നൂതന ചിന്തകൾ പ്രയോഗിച്ചു തുടങ്ങുമ്പോഴേക്കും വിരമിക്കാനുള്ള സമയമാകുന്നു. വിരമിക്കൽ പ്രായം ഉയർത്തിയാൽ ഇതിനു പരിഹാരമാവും. ന്യായാധിപർ എന്ന നിലയിലുള്ള അവരുടെ പ്രാഗത്ഭ്യവും മികവും ഉൾക്കാഴ്ചകളും അനുഭവസമ്പത്തും സമൂഹത്തിന് ഗുണം ചെയ്യണം.62 വയസ്സെത്തി വിരമിക്കുന്ന ഹൈക്കോടതി ജഡ്ജിമാരെ ട്രൈബ്യൂണലുകളിൽ നിയമിക്കാമെങ്കിൽ 65 വയസ്സ് വരെ അവരെ ജോലിയിൽ തുടരാൻ അനുവദിക്കാം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഗൊഗോയ് കത്തിൽ എടുത്തുപറയുന്നുണ്ട്.

പ്രധാനമന്ത്രിക്കയച്ച മൂന്നാമത്തെ കത്തിൽ വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ന്യായാധിപരുടെ സേവനം കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ഉപയോഗപ്പെടുത്തുന്ന പഴയ രീതി തിരിച്ചുകൊണ്ടുവരണം എന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് ഉയർത്തുന്നത്. ഭരണഘടനയുടെ 128 വകുപ്പുപ്രകാരം കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തിൽ ചീഫ് ജസ്റ്റിസിന് വിരമിച്ച ജഡ്ജിമാരുടെ സേവനം അവരുടെ സമ്മതത്തോടെ പ്രയോജനപ്പെടുത്താം. 224 a വകുപ്പനുസരിച്ച് ആവശ്യമെങ്കിൽ ഹൈക്കോടതികളിൽ അഡീഷണൽ ജഡ്ജിമാരെ നിയോഗിക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ട്.