Movie prime

ക്രിസ്റ്റൽ സയൻസ് ഓറിയന്റെഷൻ ക്യാമ്പ് തിരുവനന്തപുരം ഐസറിൽ നടന്നു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ക്രിസ്റ്റൽ പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരം ഐസറിൽ വച്ച് കുട്ടികൾക്കായി ശാസ്ത്ര പഠന ക്യാമ്പ് നടത്തി. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുകയും അവരുടെ താല്പര്യമുള്ള മേഖല തിരിച്ചറിഞ്ഞു മുൻപോട്ടു പഠിക്കുന്നതിനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുക എന്നതാണ് ക്രിസ്റ്റൽ പ്രോഗ്രാമിന്റെ ലക്ഷ്യം. മെയ് മാസം 15-19 വരെ നടന്ന ക്യാമ്പിൽ ദേശീയ ബാല ശാസ്ത്ര കോൺഗ്രസിൽ (2018) സംസ്ഥാന തലത്തിൽ വിജയിച്ച 25 കുട്ടികൾ പങ്കെടുത്തു. ഇന്ത്യയിലെ മികച്ച പഠനകേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം ഐസറിൽ More
 
ക്രിസ്റ്റൽ സയൻസ് ഓറിയന്റെഷൻ ക്യാമ്പ് തിരുവനന്തപുരം ഐസറിൽ നടന്നു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ക്രിസ്റ്റൽ പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരം ഐസറിൽ വച്ച് കുട്ടികൾക്കായി ശാസ്ത്ര പഠന ക്യാമ്പ് നടത്തി. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുകയും അവരുടെ താല്പര്യമുള്ള മേഖല തിരിച്ചറിഞ്ഞു മുൻപോട്ടു പഠിക്കുന്നതിനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുക എന്നതാണ് ക്രിസ്റ്റൽ പ്രോഗ്രാമിന്റെ ലക്ഷ്യം.

മെയ് മാസം 15-19 വരെ നടന്ന ക്യാമ്പിൽ ദേശീയ ബാല ശാസ്ത്ര കോൺഗ്രസിൽ (2018) സംസ്ഥാന തലത്തിൽ വിജയിച്ച 25 കുട്ടികൾ പങ്കെടുത്തു. ഇന്ത്യയിലെ മികച്ച പഠനകേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം ഐസറിൽ വരാനും ഇവിടത്തെ ശാസ്ത്രജ്ഞന്മാരുമായി സംവദിക്കാനും കിട്ടിയ ഈ മികച്ച അവസരം പൂർണമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്ന് കുട്ടികളോട് ക്യാമ്പ് ഉത്‌ഘാടനം ചെയ്തു കൊണ്ട് കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീർ പറഞ്ഞു.

പരീക്ഷണാത്മക പഠനത്തിന് ഊന്നൽ നൽകിയ ക്യാമ്പിൽ വിവിധ ദിവസങ്ങളിലായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ രസകരമായ പരീക്ഷണങ്ങൾ കുട്ടികൾക്ക് ചെയ്യാനും കാണുവാനും അവസരം ലഭിച്ചു. പ്രകൃതിയെ അടുത്തറിയുവാനും പഠനം രസകരമാക്കുവാനും ശാസ്ത്ര മേഖലയിലെ തുടർപഠനങ്ങൾക്കുള്ള അവസരങ്ങളെ കുറിച്ചറിയുവാനും ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു. അവസാന ദിവസമായ മെയ് 19 ന് ഐസറിന്റെ ഡയറക്ടർ പ്രൊഫ.ജെ എൻ മൂർത്തി കുട്ടികളെ അഭിസംബോധന ചെയ്യുകയും ശാസ്ത്ര പഠനം രസകരമായി നിർവഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.