സൽമാനെ ചൊടിപ്പിച്ച്  ആരാധിക 

സുരക്ഷാ വലയം ഭേദിച്ച് സൽമാന്റെ കൈയ്ക്കു പിടിച്ചു വലിക്കുന്ന ആരാധിക സോഷ്യൽ മീഡിയയിൽ വൈറലായി. കട്ട ഫാനിന്റെ അപ്രതീക്ഷിത നീക്കത്തിൽ നീരസം പ്രകടമാക്കുന്ന സൽമാനെ വീഡിയോയിൽ കാണാം. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഹം ആപ്കേ ഹേ കോനിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ വേളയിലാണ് സംഭവം. 

കാൽനൂറ്റാണ്ടുമുൻപ് ബോളിവുഡിൽ തരംഗം തീർത്ത സൽമാൻ സിനിമയാണ് ഹം ആപ്കേ ഹേ കോൻ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു ബില്യൺ കളക്ഷൻ നേടുന്ന ആദ്യചിത്രമെന്ന ബഹുമതിയും ചിത്രത്തിനുണ്ട്.  സൂരജ് ബർജാത്യയാണ് ചിത്രത്തിന്റെ സംവിധായകൻ. സൽമാൻ ഖാന് പുറമെ മാധുരി ദീക്ഷിത്, അനുപം ഖേർ, മൊഹ്നിഷ് ബാൽ, രേണുക ഷഹാനെ, റീമ ലഖൂ തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളിൽ. 

ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. അഭിനേതാക്കളെയും  അണിയറപ്രവർത്തകരെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും നടന്നു. അതിനിടയിലാണ് ആരാധന തലയ്ക്കുപിടിച്ച ഒരു യുവതി സൽമാന്റെ കൈയിൽ കടന്നു പിടിക്കുന്നതും പിറകിലേക്ക് വലിക്കുന്നതും. അപ്രതീക്ഷിതമായ നീക്കത്തിലും പരമാവധി സംയമനം പാലിച്ച്  നടന്നു നീങ്ങുന്ന താരത്തെ വീഡിയയിൽ കാണാം. യുവതിയോട് സൽമാൻ നേരിട്ട്  ഒന്നും പറയുന്നില്ലെങ്കിലും അതിരുകടന്ന ആരാധനയുടെ  അതൃപ്തി മുഴുവൻ സൽമാന്റെ മുഖത്തും   ശരീരഭാഷയിലും പ്രകടമാണ്.

 

 

View this post on Instagram

 

#SalmanKhan does not appreciate a fan pulling him like this

A post shared by Viral Bhayani (@viralbhayani) on

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഒന്നിച്ചു നിന്ന് ദുരന്തത്തെ അതിജീവിക്കാം: മുഖ്യമന്ത്രി

കേരളത്തിലെ 9 പോലീസുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍