​എച്ച്1എൻ1 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

​തിരുവനന്തപുരം: ​ജില്ലയിൽ എച്ച്1എൻ1 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ എച്ച്1എൻ1 പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശം നൽകി.

പനി, ചുമ, തൊണ്ടവേദന, തലവേദന, ശരീര വേദന തുടങ്ങിയവയാണ് എച്ച്1എൻ1 പനിയുടെ ലക്ഷണങ്ങൾ. ഗർഭിണികൾ, രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ, വാർധക്യത്തിലെത്തിയവർ, പ്രമേഹബാധിതർ, ഹൃദ്രോഗികൾ, ദീർഘകാല ചികിത്സയിലുള്ളവർ തുടങ്ങിയവർ രോഗലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബിരിയാണി വേണോ? വീട്ടിലെത്തിക്കും വിയ്യൂർ സെൻട്രൽ ജയിൽ

ഓണത്തിനു മുൻപ് പുതിയ മാവേലി സ്റ്റോറുകൾ