Movie prime

ചലച്ചിത്രമേള: ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രം

2019 ഡിസംബര് 6 മുതല് 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈന് രജിസ്ട്രേഷന് ആരംഭിച്ചു. 60 വയസ്സിനു മുകളില് പ്രായമുള്ള മുതിര്ന്ന പൗരന്മാര്ക്ക് നവംബര് 14 വരെ ഓഫ് ലൈന് രജിസ്ട്രേഷന് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്, കോഴിക്കോട്, തൃശൂര്, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര് തിയേറ്ററിലും ഓഫ് ലൈന് രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കും. എല്ലാ കാറ്റഗറികളിലും ഉള്പ്പെട്ട മുതിര്ന്ന പൗരന്മാര്ക്കു വേണ്ടിയാണ് ഈ സൗകര്യം More
 
ചലച്ചിത്രമേള: ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രം

2019 ഡിസംബര്‍ 6 മുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 60 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നവംബര്‍ 14 വരെ ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലും ഓഫ് ലൈന്‍ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കും. എല്ലാ കാറ്റഗറികളിലും ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും രജിസ്ട്രേഷന്‍. നവംബര്‍ 12 മുതല്‍ പൊതുവിഭാഗത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ 25 വരെ ചലച്ചിത്ര-ടി.വി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 26 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 1500 രൂപ അടയ്ക്കേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഡെലിഗേറ്റ് ഫീസ് യഥാക്രമം 500 ഉം 750 ഉം രൂപയാണ്.