Movie prime

വൈറസുമായുള്ള യുദ്ധത്തിൽ ഇന്ത്യ നേരത്തെ ജയിക്കും, സഹായവുമായി ചൈന

കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ നൽകിയ സഹായത്തിന് നന്ദി അറിയിച്ചു ചൈന. ന്യൂ ഡൽഹിയിലെ ചൈനീസ് എംബസ്സിയിൽ കൗൺസിലർ ജി റോങാണ് ഇന്ത്യയ്ക്ക് നന്ദിയറിയിച്ചു പ്രസ്താവന ഇറക്കിയത്. ” കോവിഡിനെ നേരിടാൻ ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യക്ക് സംഭാവന നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യം മനസിലാക്കി പ്രവർത്തിക്കാൻ ചൈന പരമാവധി ശ്രമിക്കുമെന്നും ജി റോങ് പറഞ്ഞു. ദുഷ്കരമായ സമയങ്ങളിൽ ഇന്ത്യയും ചൈനയും അവയെ നേരിടാൻ നിരന്തരം ബന്ധപ്പെട്ടും പരസ്പരം സഹായിച്ചിരുന്നു. അത് തുടരുമെന്നും അവർ അറിയിച്ചു. കോവിഡിനെ നേരിടാൻ കയ്യുറകളും More
 
വൈറസുമായുള്ള യുദ്ധത്തിൽ ഇന്ത്യ നേരത്തെ ജയിക്കും, സഹായവുമായി ചൈന

കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ നൽകിയ സഹായത്തിന് നന്ദി അറിയിച്ചു ചൈന.

ന്യൂ ഡൽഹിയിലെ ചൈനീസ് എംബസ്സിയിൽ കൗൺസിലർ ജി റോങാണ് ഇന്ത്യയ്ക്ക് നന്ദിയറിയിച്ചു പ്രസ്താവന ഇറക്കിയത്. ” കോവിഡിനെ നേരിടാൻ ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യക്ക് സംഭാവന നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യം മനസിലാക്കി പ്രവർത്തിക്കാൻ ചൈന പരമാവധി ശ്രമിക്കുമെന്നും ജി റോങ് പറഞ്ഞു.

ദുഷ്‌കരമായ സമയങ്ങളിൽ ഇന്ത്യയും ചൈനയും അവയെ നേരിടാൻ നിരന്തരം ബന്ധപ്പെട്ടും പരസ്പരം സഹായിച്ചിരുന്നു. അത് തുടരുമെന്നും അവർ അറിയിച്ചു.

കോവിഡിനെ നേരിടാൻ കയ്യുറകളും മാസ്കുമടങ്ങുന്ന 15 ടൺ മെഡിക്കൽ സാമഗ്രികൾ ഇന്ത്യ ചൈനയിലെ വുഹാനിലേക്ക് കയറ്റി അയയ്ച്ചിരുന്നു.

ചൈന സമയസമയങ്ങളിൽ രോഗത്തിന്റെ സ്ഥിതിവിവര കണക്കുകളും പ്രതിരോധ മാർഗങ്ങളും ഇന്ത്യയെ അറിയിക്കുണ്ടായിരുന്നു എന്ന് ചൈന പറഞ്ഞു.

അടുത്തിടെ ഇന്ത്യയടക്കമുള്ള 19 യൂറോ-ഏഷ്യൻ രാജ്യങ്ങളെ സംഘടിപ്പിച്ചു ചൈന ഓൺലൈൻ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

“ഞങ്ങൾക്ക് തോന്നുന്നത് ഇന്ത്യ കോറോണയുമായുള്ള യുദ്ധം വളരെ നേരത്തെ ജയിക്കും. ജി 20, ബ്രിക്‌സ് രാജ്യങ്ങളുമായി ചേർന്ന് ചൈന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഈ മഹാമാരിയെ നേരിടും. അതു വഴി ആരോഗ്യം വീണ്ടെടുക്കാനുള്ള എല്ലാ സഹായവും ചൈന ചെയ്യും”, ജി റോങ് പറഞ്ഞു.