Movie prime

ബൗദ്ധികാവകാശം: മേക്കര്‍ വില്ലേജിന് ദേശീയ പുരസ്ക്കാരം

ബൗദ്ധികാവകാശ സംസ്കാരം വളര്ത്തിയെടുക്കുന്നതിനു നല്കിയ സുപ്രധാന സംഭാവനകള്ക്കുള്ള ദേശീയ പുരസ്കാരം രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്ഡ് വെയര് ഇന്കുബേറ്ററായ കൊച്ചി മേക്കര്വില്ലേജിന് ലഭിച്ചു. അഹമ്മദാബാദിലെ ഇന്റലക്ച്വല് പ്രോപ്പര്ട്ടി പ്രൊമോഷന് ഔട്ട്റീച്ച് ഫൗണ്ടേഷനാണ്(ഐപിപിഒഎഫ്) പുരസ്കാരം നല്കിയത്. അഹമ്മദാബാദില് നടന്ന ചടങ്ങില് മേക്കര്വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് നായര് പുരസ്കാരം ഏറ്റുവാങ്ങി. ബൗദ്ധികാവകാശങ്ങള് നേടിക്കൊടുക്കുന്നതിലും അവയെക്കുറിച്ച് അവഗാഹം വളര്ത്തുന്നതിലും മേക്കര്വില്ലേജ് നടത്തി വരുന്ന പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ഐപിപിഒഎഫ് അറിയിച്ചു. രാജ്യത്തെ അംഗീകൃത ഇന്കുബേഷന് കേന്ദ്രങ്ങളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. More
 
ബൗദ്ധികാവകാശം: മേക്കര്‍ വില്ലേജിന് ദേശീയ പുരസ്ക്കാരം

ബൗദ്ധികാവകാശ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനു നല്‍കിയ സുപ്രധാന സംഭാവനകള്‍ക്കുള്ള ദേശീയ പുരസ്കാരം രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ കൊച്ചി മേക്കര്‍വില്ലേജിന് ലഭിച്ചു.

അഹമ്മദാബാദിലെ ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രൊമോഷന്‍ ഔട്ട്റീച്ച് ഫൗണ്ടേഷനാണ്(ഐപിപിഒഎഫ്) പുരസ്കാരം നല്‍കിയത്. അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പുരസ്കാരം ഏറ്റുവാങ്ങി.

ബൗദ്ധികാവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിലും അവയെക്കുറിച്ച് അവഗാഹം വളര്‍ത്തുന്നതിലും മേക്കര്‍വില്ലേജ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ഐപിപിഒഎഫ് അറിയിച്ചു. രാജ്യത്തെ അംഗീകൃത ഇന്‍കുബേഷന്‍ കേന്ദ്രങ്ങളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ബൗദ്ധികാവകാശ മേഖലയില്‍ മികച്ച ഘടനയുള്ളതും തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷം മികച്ച ബൗദ്ധികാവകാശ നേട്ടം കരസ്ഥമാക്കിയതുമായ സ്ഥാപനങ്ങളുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ബൗദ്ധികാവകാശ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മികച്ച സേവനദാതാവാണ് ഐപിപിഒഎഫ്. ബൗദ്ധികാവകാശങ്ങളെക്കുറിച്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, വ്യക്തികള്‍, സംരംഭകര്‍ എന്നിവര്‍ക്ക് അവഗാഹമുണ്ടാക്കുകയാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യം. പരിശീലന കളരികള്‍, ഹ്രസ്വകാല-ദീര്‍ഘകാല കോഴ്സുകള്‍ തുടങ്ങിയവ ഐപിപിഒഎഫ് സംഘടിപ്പിച്ചു വരുന്നു.

കേവലം ഇന്‍കുബേറ്റര്‍ എന്നതിനു പുറമെ, സംരംഭങ്ങള്‍ക്ക് ബൗദ്ധികാവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനൊപ്പം പേറ്റന്‍റ് എടുക്കുന്നതിനും മേക്കര്‍വില്ലേജ് സൗകര്യം ചെയ്തിട്ടുണ്ടെന്ന് പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഒരു അന്താരാഷ്ട്ര പേറ്റന്‍റുള്‍പ്പെടെ നാല് പേറ്റന്‍റുകള്‍ ഇതിനകം തന്നെ മേക്കര്‍വില്ലേജിലെ കമ്പനികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. 45 പേറ്റന്‍റുകള്‍ക്കുള്ള അപേക്ഷകള്‍ അംഗീകാരത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകെ 68 സ്റ്റാര്‍ട്ടപ്പുകളാണ് മേക്കര്‍വില്ലേജിലുള്ളത്. ഇതില്‍ 27 കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് ആദ്യ വില്‍പന കരാര്‍ ലഭിച്ചു കഴിഞ്ഞു. 26 കമ്പനികള്‍ ഉത്പന്ന രൂപീകരണത്തിന്‍റെ പാതയിലാണ്.