യു എസ് ടി ഗ്ലോബലിന് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സി എസ് ആർ അവാർഡ്
തിരുവനന്തപുരം, ജൂലായ് 12: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക രംഗത്തെ മുൻനിര കമ്പനിയായ യു എസ് ടി ഗ്ലോബലിന് കേരള മാനേജ്മെന്റ അസോസിയേഷന്റെ (കെ എം എ) സി എസ് ആർ പുരസ്കാരം.
കൊച്ചിയിൽ ഈയിടെ നടന്ന കെ എം എ സി എസ് ആർ കോൺക്ലേവിലാണ് വിദ്യാഭ്യാസ രംഗത്ത് ആദ്യ റണ്ണർ അപ്പായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടത്. സാധാരണക്കാരും അടിസ്ഥാന ജീവിതസൗകര്യങ്ങൾ നിഷേധിക്കപ്പെട്ടവരുമായ കുടും
കമ്പനിയുടെ തുടക്കം മുതൽ തന്നെ, പ്രവർത്തിക്കുന്ന ഇടങ്ങളിലെല്ലാം പ്രാദേശിക സമൂഹങ്ങളുടെ വളർച്ചയിലും വികാസത്തിലും ഇടപെട്ട് അതിൽ ആവുന്നത്ര സംഭാവന ചെയ്യാനുള്ള ശ്രമം തങ്ങൾ നടത്തിവരുന്നുണ്ടെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് വാല്യൂ ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡുമായ സുനിൽ ബാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടു.
“ഇടപാടുകാരുടെ വിജയത്തിൽ വഹിക്
കഴിഞ്ഞ വർഷമാണ് കെ എം എ പുരസ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചത്. കോർപറേറ്റുകളുടെയും എൻ ജി ഒ കളുടെയും ഇടയിലുള്ള മാതൃകാപരമായ സി എസ് ആർ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. തുടർച്ചയായ രണ്ടാം വർഷമാണ് കെ എം എ നൽകുന്ന സി എസ് ആർ പുരസ്‌കാരം യു എസ് ടി ഗ്ലോബലിന് ലഭിക്കുന്നത്.
കമ്പനി നടപ്പിലാക്കിവരുന്ന ‘അഡോപ്റ്റ് എ സ്‌കൂൾ’ പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ പിന്നാക്കം നിൽക്കുന്ന സർക്കാർ സ്‌കൂളുകളെ ഏറ്റെടുക്കുകയും വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതും ക്ഷേമവും വികാസവും ഉറപ്പുവരുത്തുന്നതുമായ പ്രവർത്
യു എസ് ടി വെൽഫെയർ ഫൗണ്ടേഷൻ വഴി നൽകുന്ന സാമ്പത്തികമായ സംഭാവനകൾക്ക് പുറമേ ഓരോ വർഷവും ജോലിസമയത്തിൽനിന്ന് ആയിരക്കണക്കിന് മണിക്കൂറുകളാണ് സന്നദ്ധപ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുന്നത്. തിരുവനന്തപുരത്തെ പതിമൂന്നും കൊച്ചിയിലെ പതിനഞ്ചും സർക്കാർ സ്‌കൂളുകൾ പദ്ധതിക്കു കീഴിൽ വരുന്നുണ്ട്. പഠനനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കു പുറമേ വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ സാങ്കേതികവൽക്കരണം, എംപ്ലോയബിലിറ്റി അഥവാ ജോലിക്കെടുക്കാനുള്ള യോഗ്യത മെച്ചപ്പെടുത്തൽ, വ്യക്തിഗത മികവിനും പാരിസ്ഥിതിക നേട്ടത്തിനുമുള്ള സുസ്ഥിര നടപടികൾ എന്നിവയും സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്പനി നിർവഹിച്ചുവരുന്നു.
വിദ്യാഭ്യാസ മേഖലയ്ക്ക് പുറമേ ആരോഗ്യരക്ഷ, ജീവനോപാധികളു