ഭാവിയുടെ വാഹനങ്ങൾ അവതരിപ്പിച്ച് മഹീന്ദ്ര
ഇലക്ട്രിക് വാഹന രംഗത്തെ അഗ്രഗണ്യര് എന്ന നിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ നിരയാണ് ഓട്ടോ എക്സ്പോയില് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. വൃത്തിയുള്ള തും ഹരിതാഭ’ നിറഞ്ഞതുമായ നാളെ എന്നുള്ളതാണ് മഹീന്ദ്ര ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
4 ഇലക്ട്രിക് വാഹനങ്ങളാണ് ഓട്ടോ എക്സ്പോയില് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. മികച്ച യാത്രാനുഭവം നല്‍കുന്ന ഫണ്‍സ്റ്റര്‍, നഗര മേഖലയിലെ മികച്ച യാത്രയ്ക്കായി ആറ്റം, ജനകീയ കോംപാക്ട് എസ്‌യുവിയായ ഇ-എക്‌സ്‌യുവി300 ഇലക്ട്രിക് മോഡല്‍, സാധാരണക്കാര്‍ക്കും താങ്ങാവുന്ന വാഹനമായ ഇ-കെയുവി100 എന്നീ വാഹനങ്ങളാണ് മഹീന്ദ്ര ഓട്ടോ എക്‌സ്‌പോയില്‍ അണിനിരത്തിയിരിക്കുന്നത്.
ലിഥിയം-അയണ്‍ ബാറ്ററി ഇലക്ട്രിക്കല്‍ ത്രീവീലര്‍ ആയ ട്രിയോയുടെ രണ്ട് പതിപ്പുകളും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്.
ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലൂടെ പരിസ്ഥിതിക്ക് ഗുണകരമായ ബിസിനസ് യൂണിറ്റുകള്‍ മാത്രമല്ല തങ്ങള്‍ ലക്ഷ്യമിടുന്നത്. മലിനീകരണം സൃഷ്ടിക്കാത്ത എഞ്ചിനുകള്‍ ഉത്പാദിപ്പിക്കുക വഴി ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കാനും തങ്ങള്‍ ശ്രമിക്കുന്നു. ഏറ്റവും മികച്ച വാഹനങ്ങള്‍ പുറത്തിറക്കി ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കൂടിയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന്,’മഹീന്ദ്ര മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ ഡോ. പവന്‍ ഗോയങ്ക പറഞ്ഞു.