അലനും താഹയ്ക്കും ജാമ്യമില്ല
യുഎപിഎ കേസ് ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന് ഷുഹൈബിനും താഹ ഫസലിനും ജാമ്യം നല്കാന് സാധിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കോടതി വ്യക്തമാക്കി. പ്രതികള്ക്ക് ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. യുഎപിഎ കേസ് നിലനില്ക്കുമെന്ന്സര്ക്കാര് അഭിഭാഷകന് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.
പ്രതികള് നിരോധിത സംഘടനയില് അംഗമായി, അവരുടെ ആശയം പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. പന്തീരങ്കാവില് ഇവര്ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന് വേണ്ടി പോലീസ് തിരച്ചില് തുടരുകയാണ്.
ഇയാളുടെ സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചിരുന്നു. പ്രതികള്ക്ക് ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.