Movie prime

ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടൂ ചില്‍ഡ്രന്‍ പദ്ധതിയ്ക്ക് 3.5 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്നങ്ങള് ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തില് കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവര് റെസ്പോണ്സിബിലിറ്റി ടൂ ചില്ഡ്രന് (Our Responsibility to Children – ORC) പദ്ധതി വിപുലപ്പെടുത്തുന്നതിന് 3.5 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം ഉള്പ്പെടെയുള്ള ഭരണപരമായ നടത്തിപ്പ്, കുട്ടികളുടെ ബുദ്ധിപരവും More
 
ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടൂ ചില്‍ഡ്രന്‍ പദ്ധതിയ്ക്ക് 3.5 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടൂ ചില്‍ഡ്രന്‍ (Our Responsibility to Children – ORC) പദ്ധതി വിപുലപ്പെടുത്തുന്നതിന് 3.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ഭരണപരമായ നടത്തിപ്പ്, കുട്ടികളുടെ ബുദ്ധിപരവും മാനസികവും പഠന സംബന്ധവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള വിവിധ പരിപാടികള്‍, ഒ.ആര്‍.സി. സ്മാര്‍ട്ട്, ഒ.ആര്‍സി. ജില്ല റിസോഴ്‌സ് സെന്റര്‍, ഒ.ആര്‍.സി. ഇന്നവേഷന്‍ പ്രോഗ്രാം, ഐ.ഇ.സി. സാമഗ്രികള്‍, മോണിറ്ററിംഗ് ആന്റ് ഇവാല്യൂഷന്‍ പ്രോഗ്രാം, റിസര്‍ച്ച് ആന്റ് സ്റ്റഡി തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്.

കുട്ടികളുടെ ഉത്തമമായ വളര്‍ച്ചയ്ക്കും വികസനത്തിനും വിഘാതം സൃഷ്ടിക്കുന്ന ഒട്ടനവധി പ്രവണതകള്‍ കുട്ടികള്‍ക്ക് ചുറ്റും നിലനില്‍ക്കുന്നു. വിവിധ രൂപത്തിലുള സ്വഭാവ-സാമൂഹ്യ വ്യതിയാനങ്ങള്‍ സംഭവിച്ച് ആശാസ്യകരമല്ലാത്ത ജീവിത സാഹചര്യങ്ങളിലേയ്ക്കും സാമൂഹ്യ വിരുദ്ധര്‍ ഒരുക്കുന്ന ചതിക്കുഴികളിലേയ്ക്കും ആകൃഷ്ടരായി കുറ്റക്യത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു. ഇതിനൊരു പ്രതിവിധിയായാണ് ഒ.ആര്‍.സി. പദ്ധതിയ്ക്ക് രൂപം നല്‍കിയത്.

കൂട്ടികള്‍ അനുഭവിക്കുന്ന സ്വഭാവ, വൈകാരിക, പഠന മാനസികാരോഗ്യ സാമൂഹിക പ്രയാസങ്ങള്‍ തക്ക സമയത്ത് കണ്ടെത്തി അവര്‍ക്ക് ക്ലാസ്‌റൂം തലത്തിലും സ്‌കൂള്‍ തലത്തിലും വിദഗ്ദ്ധരുടെ സഹായത്തോടെയും ശാസ്ത്രീയമായ പരിചരണം ഉറപ്പുവരുത്തുക, അവരുടെ ജീവിത നൈപുണികളെ ശക്തിപ്പെടുത്തുക, ഫലപ്രദമായ രക്ഷകര്‍ത്തിത്വം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പദ്ധതിയാണ് ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡന്‍. സ്‌കൂളുകള്‍ക്ക് ചുറ്റും അദൃശ്യമായ ഒരു സംരക്ഷണ വലയം സൃഷ്ടിക്കുന്നതിനു വേണ്ടി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളും ഒ.ആര്‍.സി. സ്‌കൂളുകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

തെരഞ്ഞെടുത്ത 304 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലാണ് പദ്ധതി നിലവില്‍ നടപ്പിലാക്കുന്നത്. പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മുഴുവന്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പദ്ധതി ഇതിനോടകം വ്യാപിപ്പിച്ചു കഴിഞ്ഞു. ഒ.ആര്‍.സി.യുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് യൂണിസെഫ് ആവശ്യമായ പിന്തുണ നല്‍കി വരുകയും രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നതിന് ശ്രമങ്ങള്‍ നടത്തി വരുകയും ചെയ്യുന്നു. പുതുച്ചേരി സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒ. ആര്‍.സി. നടപ്പിലാക്കുന്നതിന് 10 സ്‌കൂളുകളെ തെരഞ്ഞെടുത്ത് ഉത്തരവായിട്ടുണ്ട്.

പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരാണ് ജില്ലകളില്‍ പദ്ധതി ഏകോപിപ്പിക്കുന്നത്. യൂണിസെഫിന്റെ സഹായത്തോടെ ജില്ലകളില്‍ ഒ.ആര്‍.സി. ജില്ല റിസോഴ്‌സ് സെന്ററുകള്‍ സജജീകരിച്ച് സൈക്കോളജിസ്റ്റുമാരെ നിയമിച്ചു വരുന്നു. നിലവില്‍ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ റിസോഴ്‌സ് സെന്ററുകള്‍ പൂര്‍ണസജ്ജമായി പ്രവര്‍ത്തിച്ചു വരുന്നു. മറ്റു ജില്ലകളില്‍ റിസോഴ്‌സ് സെന്ററുകള്‍ സജജീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ ഒ.ആര്‍.സി. വിദ്യാര്‍ത്ഥിയെ അറിയാന്‍ കാര്‍ഡ് ഉപയോഗപ്പെടുത്തി കുട്ടികളുടെ സ്വഭാവ വൈകാരിക പഠന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നു. കുറഞ്ഞ തോതിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സ് ടീച്ചര്‍മാര്‍ തന്നെ പരിഹാരം കാണുന്നു.

ക്ലാസ് മുറികളില്‍ പരിഹരിക്കപ്പെടാനാകാത്ത നിലയില്‍ റഫര്‍ ചെയ്യപ്പെടുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍തല കോര്‍ടീം മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ ഉള്‍പ്പെടെയുളള വിദഗ്ദ്ധപരിചരണം ഉറപ്പുവരുത്തുന്നു.