പെഹ്‌ലുഖാൻ കേസ്: പ്രതികരിക്കാൻ വിസമ്മതിച്ച്‌ നസീറുദ്ദീൻ ഷാ 

പെഹ്‌ലുഖാൻ കേസിൽ ആറുപ്രതികളെയും വെറുതെവിട്ട കോടതിവിധിയോട് പ്രതികരിക്കാൻ വിസമ്മതിച്ച്‌ നസീറുദ്ദീൻ ഷാ. അതേപ്പറ്റി തനിക്കൊന്നും അറിയില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള ഷായുടെ പ്രതികരണം. കശ്‍മീർ വിഷയത്തിലും സമാനമായാണ് നടൻ പ്രതികരിച്ചത്. “എനിക്കൊന്നും അറിയില്ല, എനിക്കൊന്നും പറയാനില്ല. ഇതേക്കുറിച്ചോ കശ്‍മീരിനെക്കുറിച്ചോ, നോട്ട് റെഡി “- നടൻ പറഞ്ഞു. 

ഏതാനും നാളുകൾക്കു മുൻപ് ഹിന്ദു വർഗീയവാദികളുടെ തീവ്രമായ സൈബർ ആക്രമണത്തിന് നസീറുദ്ദീൻ  ഷാ ഇരയായിരുന്നു. രാജ്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ആൾക്കൂട്ട ആക്രമണങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു വർഗീയത രാജ്യത്തെമ്പാടും പിടിമുറുക്കുന്നതിനെതിരെയുള്ള നസീറുദ്ദീൻ  ഷായുടെ പ്രതികരണങ്ങൾക്കെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു. 

ജയ്പൂരിൽ കാലിച്ചന്തയിൽ നിന്ന് കന്നുകാലികളെ വാങ്ങി തിരികെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയ ക്ഷീരകർഷകർ പെഹ്‌ലു ഖാനെയും മക്കളെയും പശുസംരക്ഷണ സേന ക്രൂരമായി ആക്രമിക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ് ആശുപത്രി യിൽവെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രതികളായ വിപിൻയാദവ്, രവീന്ദ്രകുമാർ, കാലുറാം, ദയാനന്ദ്, യോഗേഷ്‌കുമാർ, ഭീംരതി എന്നിവരെ ആൾവാർ അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി വിട്ടയച്ചത്. 

കേസന്വേഷണം അട്ടിമറിക്കാൻ സംസ്ഥാനത്ത് അധികാരത്തിലുള്ള ബി ജെ പി സർക്കാരും തീവ്ര ഹിന്ദുസംഘടനകളും ശ്രമിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട പ്രായപൂർത്തിയാവാത്ത മൂന്നുപേരുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എലിപ്പനി: ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം