പ്രണയ മീനുകളുടെ കടൽ  ടീസർ ഇറങ്ങി 

കമൽ സംവിധാനം ചെയ്യുന്ന ‘പ്രണയ മീനുകളുടെ കടൽ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സ്രാവുകളെ വേട്ടയാടുന്ന കരുത്തനായ മുക്കുവന്റെ വേഷത്തിലാണ് ചിത്രത്തിൽ  വിനായകൻ. ഇതേവരെ ചെയ്തതിൽനിന്നും തികച്ചും  വേറിട്ട കഥാപാത്രമായിരിക്കും വിനായകന്റേത്.  

ചിത്രത്തിന്റെ തിരക്കഥ  ജോൺ പോളിന്റെതാണ്.  മൂന്നുപതിറ്റാണ്ടിനുശേഷം  ജോൺ പോളും കമലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രണയമീനുകൾക്കുണ്ട് . കമലിന്റെ കന്നി ചിത്രമായ മീഴിനീർപൂവുകളുടെ തിരക്കഥ ഒരുക്കിയത് ജോൺപോളാണ്. 1988 ഇൽ പുറത്തിറങ്ങിയ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇരുവരും ഒടുവിൽ ഒന്നിച്ചത്.  ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയാണ്  ചിത്രം  നിർമിക്കുന്നത്.  ലക്ഷദ്വീപാണ്  പ്രധാന ലൊക്കേഷൻ. വിഷ്ണു പണിക്കറാണ്  ക്യാമറ. സംഗീതം ഷാൻ റഹ്മാൻ. ഗബ്രി ജോസ്, ജിതിൻ പുത്തൻഞ്ചേരി, ഋഷി കുമാർ, ശ്രേയ , ആതിര തുടങ്ങിയവരും ചിത്രത്തിൽ  വേഷമിടുന്നു 

കഴിഞ്ഞവർഷം ഇറങ്ങിയ ആമി ആണ് കമലിന്റെ സംവിധാനത്തിൽ ഒടുവിലായി  തിയേറ്ററുകളിൽ എത്തിയ ചിത്രം. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം നിരവധി വിവാദങ്ങൾക്ക് ഇടയാക്കി.  മഞ്ജു വാര്യരായിരുന്നു മാധവിക്കുട്ടിയുടെ വേഷത്തിൽ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവോത്ഥാന സംരക്ഷണത്തിന് ഒരേ മനസോടെ മുന്നോട്ടു പോകണം: മുഖ്യമന്ത്രി

പ്രേക്ഷക ഹൃദയം കവർന്ന് മിഷൻ മംഗളിന്റെ ട്രെയ്‌ലർ