സഹാപീഡിയയ്ക്ക് പാറ്റാ ഗ്രാന്‍ഡ് പുരസ്കാരം

കൊച്ചി: ഓണ്‍ലൈന്‍ വിജ്ഞാന കോശമായ സഹാപീഡിയ സംഘടിപ്പിച്ച ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ വിഖ്യാതമായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ പുരസ്കാര (പാറ്റാ) ത്തിന് അര്‍ഹമായി. സെപ്തംബര്‍ 19-ന്  കസാഖിസ്ഥാനിലെ നൂര്‍ സുല്‍ത്താനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം  സമ്മാനിക്കും.

ടൂറിസ്റ്റുകള്‍ക്കും പ്രദേശവാസികള്‍ക്കും ഇന്ത്യയുടെ നഗരങ്ങള്‍, തെരുവുകള്‍, കോളനികള്‍, കുടിയേറ്റം തുടങ്ങിയവയുടെ സാംസ്കാരിക പൈതൃകം മനസിലാക്കി നല്‍കുന്നതില്‍ സഹാപീഡിയയുടെ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ വലിയ പങ്കു വഹിക്കുന്നുവെന്ന് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍  അറിയിച്ചു. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് പാറ്റാ ഗ്രാന്‍ഡ് പുരസ്കാരം സഹാപീഡിയ കരസ്ഥമാക്കുന്നത്. 2018 ലും ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ ഈ പുരസ്കാരത്തിനര്‍ഹമായിരുന്നു. 

ബാങ്കോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ ഉത്തരവാദിത്ത പ്രവണതകള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കി വരുന്നത്. സാംസ്കാരിക-പൈതൃക വിഭാഗത്തില്‍ പാറ്റാ ഗ്രാന്‍ഡ് പുരസ്കാരം നേടുന്ന നാലാമത്തെ സംഘടനയാണ് സഹാപീഡിയ. രാജ്യത്തെ സാംസ്കാരിക-പൈതൃക മൂല്യങ്ങളെ ജനങ്ങളിലേക്കെത്തിക്കുകയാണ് സഹാപീഡിയ വിജ്ഞാനകോശം ചെയ്യുന്നത്.

പ്രാദേശിക സാംസ്ക്കാരിക പൈതൃകത്തെ ജനകീയമാക്കുന്നതിലെ സുപ്രധാന പടിയാണിതെന്ന് സഹാപീഡിയ സെക്രട്ടറിയും ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ ഡയറക്ടറുമായ വൈഭവ് ചൗഹാന്‍ പറഞ്ഞു. രാജ്യത്തെ അറിയപ്പെടാത്ത പുതിയ സ്ഥലങ്ങളിലേക്ക് ഈ പരിപാടി വ്യാപിപ്പിക്കുന്നതിനുള്ള പ്രേരണ കൂടിയാണ് പാറ്റാ പുരസ്ക്കാരം. സഹാപീഡിയയുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍, വികലാംഗര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പൈതൃക ടുറിസം മേഖലയെ പ്രാപ്യമാക്കിയതാണ് സഹാപീഡിയയുടെ പ്രത്യേകതയെന്ന് പാറ്റാ ചൂണ്ടിക്കാട്ടി.

2018 ല്‍ തുടങ്ങിയ ഹെറിറ്റേജ് വാക്ക് പരിപാടി ഇന്ന് ഇന്ത്യയിലെ 62 നഗരങ്ങളില്‍ നടന്നു കഴിഞ്ഞു. വിപണന കേന്ദ്രങ്ങള്‍, സ്മാരകങ്ങള്‍, മ്യൂസിയം, പ്രകൃതി രമണീയമായ സ്ഥലങ്ങള്‍, പ്രാദേശിക ഭക്ഷണം തുടങ്ങിയ മേഖലകളെക്കുറിച്ച് സഞ്ചാരികള്‍ക്കും ചരിത്ര കുതുകികള്‍ക്കും വിശ്വസനീയമായ വിജ്ഞാന ഉറവിടമാണ് സഹാപീഡിയയെന്നും പാറ്റാ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

 നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു

വന അദാലത്തുകള്‍ ആഗസ്റ്റ് 9 മുതല്‍