ഷാരൂഖ് ഖാന് വീണ്ടും ഡോക്ടറേറ്റ് 

ബെഡ്‌ഫോർഡ്ഷയർ, എഡിൻബർഗ് സർവകലാശാലകൾ നൽകിയ ഡോക്ടറേറ്റിന് പിന്നാലെ ലണ്ടൻ നിയമ സർവകലാശാലയും ഷാരൂഖ് ഖാന് ഹോണററി  ഡോക്ടറേറ്റ് സമ്മാനിച്ചു. 

ലോക പ്രശസ്തമായ ലണ്ടൻ ലോ യൂണിവേഴ്സിറ്റി ഫിലാന്ത്രോപ്പിയിലാണ് ഷാരൂഖിന് ഡോക്ടർ ബിരുദം സമ്മാനിച്ചത്.  മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്ത സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് ബോളിവുഡ് സൂപ്പർ താരം ഡോക്ടറേറ്റ് ഏറ്റുവാങ്ങിയത്. 

പരോപകാര തല്പരതയും ഉദാരമനസ്കതയുമാണ് ഡോക്ടർ ബിരുദം നേടാൻ ഷാരൂഖിനെ സഹായിച്ചത്. ജീവകാരുണ്യ രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ചവെയ്ക്കുന്നുണ്ട്. നടൻ, നിർമാതാവ്, ടെലിവിഷൻ അവതാരകൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ഷാരൂഖിന്റെ അധികമാരും അറിയാത്ത പ്രവർത്തന മേഖലയാണ് ജീവകാരുണ്യ രംഗം. 

സർക്കാരിന്റെ പൾസ് പോളിയോ പ്രതിരോധ വാക്സിനേഷൻ കാമ്പയിൻ, എയ്ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ തുടങ്ങിയ സംരംഭങ്ങളിലും ഷാരൂഖ് പങ്കാളിയാണ്. അദ്ദേഹം നയിക്കുന്ന മീർ ഫൗണ്ടേഷൻ ആസിഡ് ആക്രമണത്തിന് ഇരയായവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഈ രംഗത്തെ സ്തുത്യർഹമായ സേവനങ്ങൾ കണക്കിലെടുത്ത് 2018 ൽ ദാവോസിൽ  നടന്ന ലോക സാമ്പത്തിക ഫോറം ഷാരൂഖ് ഖാനെ ആദരിച്ചിരുന്നു.

ജീവകാരുണ്യ പ്രവർത്തനരംഗത്ത് താൻ സജീവമാണെന്നും എന്നാൽ അത് നിശബ്ദമായി  നിർവഹിക്കാനാണ്‌ താല്പര്യപ്പെടുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീ ശാക്തീകരണ രംഗത്തും പുനരധിവാസ മേഖലയിലും നടത്തുന്ന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും. ലോകം തനിക്കു നൽകിയതിന്റെ ഒരു ഭാഗമാണ് താൻ ലോകത്തിന് മടക്കി നൽകുന്നത്. അതിൽ വലിയ സന്തോഷമാണുള്ളത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആമസോൺ ഓഹരികളിൽ എഴുപത്തഞ്ച് ശതമാനവും ജെഫ് ബെസോസിന് തന്നെ; മക്കിൻസിയുമായുള്ള വിവാഹ മോചന ഉടമ്പടി നിലവിൽ വന്നു.  

ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു