സോഹൻ റോയിക്ക് ജർമനി ഗ്ലോബൽ മലയാളീ ഫെഡറേഷൻ പ്രവാസി പുരസ്ക്കാരം 

തിരുവനന്തപുരം: ഈ വർഷത്തെ  ജർമനിയിലെ ഗ്ലോബൽ മലയാളീ ഫെഡറേഷൻ പ്രവാസി അവാർഡ്  ഹോളിവുഡ് സംവിധായകനും ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ.യും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹൻ റോയ്ക്ക്.

ജൂലൈ 20, 2019 മുതൽ ജൂലൈ 24, 2019 വരെ ജർമനിയിലെ കൊളോണിൽ നടക്കുന്ന പ്രവാസി സംഗമം 30-ാമത് വാർഷികാഘോഷ വേളയിലാണ് അവാർഡ് ദാനം നടക്കുക. ജൂലൈ 23ന് അദ്ദേഹത്തെ  പ്രവാസി ഗ്ലോബൽ മലയാളി ഫെഡറേഷൻ പുരസ്കാരം നൽകി ആദരിക്കും.

ഇന്ത്യൻ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ശത കോടീശ്വരന്മാരെ ഒരുമിപ്പിച്ചുകൊണ്ടുള്ള പത്ത് ബില്ല്യൺ യു. എസ്. ഡോളർ പ്രൊജക്ടായ ഇൻഡിവുഡ് സോഹൻ റോയിയുടെതാണ്.

ദേശീയ ആന്തർദേശീയ അംഗീകാരങ്ങൾ  കരസ്ഥമാക്കിയ ഹോളിവുഡ് ചിത്രം ഡാം999 ന്റെ സംവിധായകനാണ് സോഹൻ റോയ്. കൂടാതെ ചെറിയ സ്ഥലത്ത് മികച്ച ഡുവൽ 4k മൾട്ടിപ്ലക്സ് സ്ഥാപിക്കുന്ന സംരംഭവും അദ്ദേഹത്തിനുണ്ട്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മൾട്ടി നാഷണൽ കമ്പനികളിൽ ഒന്നായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപക മേധാവിയാണ് സോഹൻ റോയ്. 16 രാജ്യങ്ങളിലായി 50 കമ്പനികളാണ് ഏരീസ് ഗ്രൂപ്പിനുള്ളത്.

ഫോബ്സ് പട്ടിയിൽ മിഡിൽ ഈസ്റ്റിലെ മികച്ച സംരഭകരിൽ ഒരാളാണ് സോഹൻ റോയ്. ന്യൂയോർക്കിലെ ഇന്റർനാഷണൽ അക്കാഡമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസിലെ മെമ്പറാണ് സോഹൻ റോയ്. വേൾഡ് കൗൺസിൽ ഓഫ് കോസ്മോപോളിറ്റൻ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രസിന്റെ അഡ്വേഴ്സറി ബോർഡ് മെമ്പറാണ് അദ്ദേഹം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഫോനി: ഒഡിഷയ്ക്ക് കേരളത്തിൻറെ സഹായം ലഭ്യമാക്കും

പോസ്റ്റൽ ബാലറ്റ് വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും