Movie prime

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി വിപുലമാക്കും

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം കൂടുതല് മെച്ചപ്പെടുത്താനും വിപുലമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു. പദ്ധതിക്കാവശ്യമായ വിഹിതം ബജറ്റില് വകയിരുത്തും. 2010-ല് 100 സ്കൂളുകളില് 4400 കേഡറ്റുകളുമായി തുടങ്ങിയ പദ്ധതിയിലൂടെ 1,25,000 കുട്ടികള് പരിശീലനം പൂര്ത്തിയാക്കിയിട്ടുണ്ട്. നിലവില് 701 സ്കൂളുകളിലായി 60,000 ലേറെ കുട്ടികള് പരിശീലനത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളില് ഉപയോഗിക്കാതെ കിടക്കുന്ന സി.എസ്.ആര് ഫണ്ട് പദ്ധതിക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കും. യൂണിഫോംഡ് ഫോഴ്സ് റിക്രൂട്ട്മെന്റിന് വെയിറ്റേജ് നല്കുന്ന കാര്യവും പരിഗണിക്കും. വിപുലമായ പ്രവര്ത്തനങ്ങളുമായി More
 
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി വിപുലമാക്കും

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും വിപുലമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പദ്ധതിക്കാവശ്യമായ വിഹിതം ബജറ്റില്‍ വകയിരുത്തും. 2010-ല്‍ 100 സ്കൂളുകളില്‍ 4400 കേഡറ്റുകളുമായി തുടങ്ങിയ പദ്ധതിയിലൂടെ 1,25,000 കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ 701 സ്കൂളുകളിലായി 60,000 ലേറെ കുട്ടികള്‍ പരിശീലനത്തിലാണ്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സി.എസ്.ആര്‍ ഫണ്ട് പദ്ധതിക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കും. യൂണിഫോംഡ് ഫോഴ്സ് റിക്രൂട്ട്മെന്‍റിന് വെയിറ്റേജ് നല്‍കുന്ന കാര്യവും പരിഗണിക്കും. വിപുലമായ പ്രവര്‍ത്തനങ്ങളുമായി സ്റ്റുഡന്‍റ് പോലീസ് സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ യോഗത്തില്‍ ധാരണയായി.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് നോഡല്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ഡി.ജി.പി. ആര്‍ ശ്രീലേഖ, കണ്‍വീനര്‍ ഐ.ജി പി. വിജയന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.