More stories

 • school vehicles , security, phone number, whats app, Behra, drivers, children, 
  in ,

  സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ വീഴ്ച്ച അറിയിക്കാൻ നിർദ്ദേശം

  തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ സ്‌കൂൾ വാഹനങ്ങൾ ( school vehicles ) ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 98 46 100 100 എന്ന നമ്പറിൽ അറിയിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അഭ്യർത്ഥിച്ചു. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് 97 47 00 10 99 എന്ന വാട്സ് ആപ്പ് നമ്പറും ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷയ്ക്കായി നിരവധി നിർദ്ദേശങ്ങൾ മുൻപ് നൽകിയിട്ടുണ്ടെന്നും സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പു വരുത്തണമെന്നും സംസ്ഥാന […] More

 • Afghan ,children ,out of school, , Afghanistan, Taliban, conflict, poverty, child marriage,discrimination against girls, humanitarian organisations,UNICEF, seminar
  in , ,

  അഫ്ഗാനിൽ ഏഴിനും പതിനേഴിനും ഇടയിൽ പ്രായമുള്ള, അക്ഷരം അറിയാത്ത 37 ലക്ഷം കുട്ടികൾ!

  ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ ( Afghan ) അൻപത് ശതമാനം കുട്ടികൾക്കും സ്‌കൂൾ പ്രവേശനം നിഷേധിക്കപ്പെടുന്നെന്ന് യൂനിസെഫ് സെമിനാർ. ആഭ്യന്തര സംഘർഷം, ദാരിദ്ര്യം, ശൈശവ വിവാഹം, പെൺകുട്ടികൾക്കെതിരെയുള്ള വിവേചനം തുടങ്ങി ഒട്ടേറെ കാരണങ്ങളാലാണ് അഫ്ഗാനിസ്ഥാനിലെ അൻപത് ശതമാനം കുട്ടികളും സ്‌കൂളിന്റെ പടി കാണാത്തതെന്ന് യൂനിസെഫ് സെമിനാർ അറിയിച്ചു. 2002-നു ശേഷം ആദ്യമായാണ് ഇത്തരം ഒരു സ്ഥിതിവിശേഷം രാജ്യത്ത് സംജാതമായിരിക്കുന്നത്. അക്രമവും സംഘർഷങ്ങളും നിമിത്തം ഒട്ടേറെ സ്‌കൂളുകൾ അടച്ചുപൂട്ടി. ക്‌ളാസ്സ്‌ റൂമിന്റെ പടി കാണാത്ത ദശ ലക്ഷക്കണക്കിന് കുട്ടികളാണ് രാജ്യത്തുള്ളത്. ഏഴിനും […] More

 • Mittayi, treat, diabetic kids ,free distribution, insulin, syringes , provide, comprehensive care, children, affected ,kid , diabetes ,,kerala,

  Hot Popular

  in , , ,

  പ്രമേഹമുള്ള കുട്ടികള്‍ക്ക് പ്രതീക്ഷയേകി മിഠായി; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച

  തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയായ ‘മിഠായി’യുടെ ( Mittayi ) സംസ്ഥാനതല ഉദ്ഘാടനം മേയ് 31-ാം തീയതി വ്യാഴാഴ്ച രാവിലെ 9.30-ന് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിര്‍വ്വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളേജുകളിലെ ടൈപ്പ് 1 സെന്ററുകളുടെ ഉദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി […] More

 • Dhwani project , cochlear implant ,children, K K Shailaja,  government , project ,Dhwani, treatment ,cochlear implantation,Social Justice Minister ,

  Hot Popular

  in ,

  ശബ്ദമില്ലാത്ത ലോകത്തു നിന്നും ധ്വനിയിലൂടെ തിരികെയെത്തിയ കുട്ടികള്‍ സന്തോഷം പങ്കുവച്ചു

  തിരുവനന്തപുരം: സര്‍ക്കാരിന്റെ ധ്വനി പദ്ധതിയിലൂടെ ( Dhwani project ) കേള്‍വിശക്തി തിരിച്ച് കിട്ടിയ കുട്ടികള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു. കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേള്‍വിശക്തി തിരിച്ച് കിട്ടിയ 13 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും മന്ത്രിയെ സന്ദര്‍ശിച്ചത്. ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട 58 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ധ്വനി […] More

 • RCC blood bank , ,NAT, HIV, children, lady doctor,  nucleic acid test,NAT, technology ,detect ,virus, window period,government , ensure , protection , people, blood transfusion , blood banks ,government hospitals, health minister, K K Shailaja, HIV, children, lady doctor, 

  Trending Hot Popular

  in , ,

  ആധുനിക രക്ത പരിശോധനയില്ല; ആര്‍സിസിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം

  തിരുവനന്തപുരം: ആര്‍സിസി രക്തബാങ്കിനെതിരെ ( RCC blood bank ) വീണ്ടും ഗുരുതര ആരോപണം. ആര്‍സിസിയിൽ ആധുനിക രക്ത പരിശോധനാ സംവിധാനമില്ലെന്നാണ് പരാതി. ന്യൂക്ലിക് ആസിഡ് ടെസ്റ്റാണ് ഇവിടെ നിലവിലില്ലാത്തത്. ഈ സംവിധാനം വേണമെന്ന ശുപാർശ അട്ടിമറിക്കപ്പെട്ടതായി പരാതിയുണ്ട്. ഈ സംവിധാനം ഉടൻ സജ്ജമാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് പാഴായതായും ആക്ഷേപമുണ്ട്. എച്ച്‌ ഐവി കണ്ടെത്തിയ ആളുടെ രക്തം സ്വീകരിച്ചുവെന്നും അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. കുട്ടികൾക്ക് എച്ച്‌ ഐവി ബാധിച്ചതായി […] More

 • Pinarayi mass murder , Soumya, parents , kids, poison, case, victims, Kunjikannan , Kamala ,children ,Aiswarya , Keerthana,murdered ,mysterious deaths, poison, aluminium phospide, investigation, reveals, Pinarayi mysterious murder,

  Hot Popular

  in ,

  പിണറായി കൊലപാതക പരമ്പര; കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി സൗമ്യ

  കണ്ണൂർ: നാടിനെ നടുക്കിയ പിണറായി കൊലപാതക പരമ്പരയിൽ ( Pinarayi mass murder ) അറസ്റ്റിലായ സൗമ്യയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. അതേസമയം, അരുംകൊല ആസൂത്രണം ചെയ്യുന്നതിൽ സൗമ്യയെ ചിലർ സഹായിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ടു യുവാക്കളുടെ പ്രേരണയാലാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. കുട്ടികളുടെ പിതാവായ കിഷോര്‍ തന്നെ കൊല്ലാന്‍ നേരത്തെ വിഷം നല്‍കിയെന്നും സൗമ്യയും മൊഴി നല്‍കി. അതിനിടെ, കൊലപാതകങ്ങൾക്കായി സൗമ്യയ്ക്കു എലിവിഷം വാങ്ങി നൽകിയ […] More

 • death penalty , child, abuse, rape, cabinet, approved, ordinance, children,  up to 12 years of age, Protection of Children from Sexual Offences Act ,POCSO , Kathua, 
  in ,

  കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിന് അംഗീകാരം

  ന്യൂഡല്‍ഹി: പിഞ്ചു കുഞ്ഞുങ്ങളെപ്പോലും അതിക്രൂരമായി പീഡിപ്പിക്കുന്നതായുള്ള കൂടുതൽ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ബാല പീഡകര്‍ക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രം രംഗത്തെത്തി. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രതികൾക്കു വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. അഞ്ചു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഇന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ചരിത്രപരമായ തീരുമാനം കൈക്കൊണ്ട മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി […] More

 • Snehapoorvam , children, govt, kerala social security mission
  in

  വാഹനാപകടത്തിൽ ദമ്പതികൾ മരണമടഞ്ഞു; മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു

  തിരുവനന്തപുരം: ‘സ്‌നേഹപൂര്‍വം’ ( Snehapoorvam ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നിരാലംബരായ 2 കുട്ടികളുടെ സംരക്ഷണമേറ്റെടുത്തു. വാഹനാപകടത്തില്‍ മരണമടഞ്ഞ വിജയകുമാര്‍ – ബിന്ദു ദമ്പതികളുടെ മക്കളായ വര്‍ഷ, വൈഷ്ണവി എന്നീ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഒരു പ്രത്യേക കേസായി പരിഗണിച്ച് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ‘സ്‌നേഹപൂര്‍വം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിലെ കുന്നിക്കോട്ട് 2017 ഏപ്രില്‍ 18-ന് ഉണ്ടായ വാഹനാപകടത്തിലാണ് തിരുവനന്തപുരം സ്വദേശികളായ വിജയകുമാര്‍ – ബിന്ദു ദമ്പതികൾ മരണമടഞ്ഞത്. വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന […] More

 • Kuthiyottam , Attukal , Devasom minister, Pongala Kadakampally Surendran , child right commission,suo motu case , ADGP, R Sreelekha, social media, controversy, sunnath, crime, religion, belief, Attukal Devi Temple, Pongala, boys, children , rights,

  Trending Hot Popular

  in ,

  ആറ്റുകാലിലെ കുത്തിയോട്ടം: ദേവസ്വം മ​ന്ത്രി നയം വ്യക്തമാക്കി

  തിരുവനന്തപുരം: ആറ്റുകാൽ ( Attukal ) ക്ഷേത്രത്തിലെ കുത്തിയോട്ടം ( Kuthiyottam ) വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി ( Devasom minister ) കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടമെന്ന ആചാരത്തെ വിവാദമാക്കേണ്ടെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. വർഷങ്ങളായി നടക്കുന്ന ആചാരമാണ് കുത്തിയോട്ടമെന്നും കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടി വീഴേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തേക്കാൾ ഭംഗിയായി കുത്തിയോട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു. ആചാരത്തിൽ ബാലാവകാശ ലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും അദ്ദേഹം […] More

 • Cinema ,posters,  censorship certificate, category, women's commission, children, parents, scenes, films, theatre , posters, 
  in ,

  സിനിമാ പരസ്യങ്ങളില്‍ സെന്‍സര്‍ കാറ്റഗറി അച്ചടിക്കണം: വനിതാ കമ്മീഷന്‍

  തിരുവനന്തപുരം: സിനിമാ ( cinema ) പോസ്റ്ററുകളില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാറ്റഗറി ( censorship certificate category ) നിര്‍ബന്ധമായും അച്ചടിക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നിര്‍ദിഷ്ട കാറ്റഗറി വ്യക്തമാക്കാതിരുന്നാല്‍ കുട്ടികളുമൊത്ത് സിനിമക്കെത്തുന്ന പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രംഗങ്ങള്‍ കാണേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. നിലവിലെ സെന്‍സര്‍ ചട്ടങ്ങളനുസരിച്ച് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളിലും ബോര്‍ഡുകളിലും മാധ്യമ പരസ്യങ്ങളിലും സെന്‍സര്‍ കാറ്റഗറി വ്യക്തമാക്കണം. എന്നാല്‍, ഇത് നിര്‍മാതാക്കളും വിതരണക്കാരും ലംഘിക്കുന്ന അവസ്ഥയുണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ […] More

 • Kuthiyottam , Attukal , Devasom minister, Pongala Kadakampally Surendran , child right commission,suo motu case , ADGP, R Sreelekha, social media, controversy, sunnath, crime, religion, belief, Attukal Devi Temple, Pongala, boys, children , rights,

  Hot Popular

  in ,

  ആറ്റുകാൽ കുത്തിയോട്ടം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ( Attukal Devi Temple ) കുത്തിയോട്ടത്തിനെതിരെ ( Kuthiyottam ) ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബാല പീഡനം നടക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. എഡിജിപി ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് തന്റെ സ്വകാര്യ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഏഴു ദിവസം ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ വ്രതമെടുപ്പിച്ച് താമസിപ്പിക്കുന്നത് ജയിലിലടയ്ക്കുന്നതിനു തുല്യമാണെന്ന് ആര്‍ ശ്രീലേഖ ആരോപിച്ചിരുന്നു. കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഈ ആചാരത്തോടുള്ള വിയോജിപ്പു പ്രകടിപ്പിക്കാന്‍ […] More

 • human rights commission , Kerala state human rights commission , auto, family, rent, collector, report, education, 5 year old girl,  SAT Hospital , Nepali family , children , helped, treatment, admitted, emergency , diaper, hospital , Medical college, thiruvananthapuram

  Trending Hot Popular

  in , ,

  കുരുന്നുകൾ ഉൾപ്പെടെയുള്ള നേപ്പാളി കുടുംബത്തിന് താങ്ങായി എസ്എടി ആശുപത്രി

  തിരുവനന്തപുരം: ഉപജീവനത്തിനായി നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വന്ന 2 നേപ്പാളി കുടുംബങ്ങള്‍ക്ക് എസ്.എ.ടി. ആശുപത്രി ( SAT Hospital ) കൈത്താങ്ങായി. ഏഴ് പേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായപ്പോൾ 3 കുരുന്നുകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ സംരക്ഷിച്ചു കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാർ  മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. നേപ്പാളിലെ ‘ഭജന്‍’ എന്ന സ്ഥലത്തു നിന്നും പശു ഫാമിലെ ജോലികള്‍ക്കായാണ് ജേഷ്ഠാനുജന്‍മാരായ പ്രേമനും ശങ്കറും അവരുടെ ഭാര്യമാരോടും മക്കള്‍മാരോടുമൊപ്പം മൂന്ന് വര്‍ഷം മുമ്പ് കേരളത്തിലെത്തിയത്. പ്രേമന്‍-ജാനകി ദമ്പതികളുടെ മക്കളാണ് […] More

Load More
Congratulations. You've reached the end of the internet.