More stories

 • DAKF , information, technology, law, govt, facebook, Aadhaar, users, data, security, company, social media, democratic alliance for knowledge freedom

  Hot Popular

  in

  ശക്തമായ വിവരസംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ഡിഎകെഎഫ്​

  തിരുവനന്തപുരം:  എല്ലാ ഇന്ത്യാക്കാരുടെയും വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് അടിയന്തരമായി വിവരസംരക്ഷണനിയമം നടപ്പിലാക്കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ( DAKF ) ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പ്രൊഫൈലിങ്ങ് നടത്തിയതിന്റെ പേരില്‍ കണ്‍സള്‍‍ടിങ്ങ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെട്ട വിവാദത്തിന്റെ അലയൊലികള്‍ ഇന്ത്യയിലുമെത്തിയതിനെ തുടർന്നാണ് ഡിഎകെഎഫിന്റെ പ്രതികരണം. ഉപയോക്താക്കളുടെ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്ന ഫെയ്സ്‌ബുക്കിനെപ്പോലെയുള്ള കമ്പനികളുടെ വാണിജ്യമാതൃകയുടെ അപായസാധ്യതകളാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ നിയമനിർമ്മാണം അനിവാര്യമാണെന്നും ഡി.എ.കെ.എഫ്. സംസ്ഥാന പ്രസിഡന്റ് ഡോ. എ. സാബുവും […] More

 • Guruvayoor passenger , Guruvayoor-Ernakulam passenger , trains,  passengers, railway, railway station, information, timing, 
  in , ,

  ഗുരുവായൂര്‍ പാസഞ്ചറില്‍ പുക: ട്രെയിനുകള്‍ വൈകുമെന്ന് റെയിൽവേ

  തൃശൂര്‍: ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ (Guruvayoor-Ernakulam passenger) എഞ്ചിനില്‍ നിന്നും പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഗുരുവായൂര്‍ എറണാകുളം പാസഞ്ചറിന്റെ എഞ്ചിനില്‍ നിന്നും തീയുയര്‍ന്നതിനെ തുടർന്ന് യാത്രക്കാര്‍ ആശങ്കാകുലരായി. ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ട്രെയിനിൽ വെള്ളിയാഴ്ച  രാവിലെയാണ് പുക കണ്ടെത്തിയത്. ട്രെയിൻ തൃശൂര്‍ പൂങ്കുന്നത്ത് എത്തിയപ്പോഴാണ് പുക ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനിൽ ട്രെയിന്‍ പിടിച്ചിട്ടു. അധികൃതർ നടത്തിയ പരിശോധനയില്‍ എഞ്ചിന്‍ തകരാർ കണ്ടെത്തി. തുടര്‍ന്ന് പുതിയ എഞ്ചിന്‍ എത്തിച്ച്‌ ട്രെയിന്‍ […] More

 • flights, DGCA, Indigo, Go Air, passengers, cancel, aviation, website, information
  in , ,

  സാങ്കേതിക തകരാര്‍: 65 വിമാനങ്ങൾ റദ്ദാക്കി; യാത്രാക്ലേശം രൂക്ഷമായി

  മുംബൈ: തുടര്‍ച്ചയായി സംഭവിക്കുന്ന സാങ്കേതിക തകരാറുകളെ തുടർന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 65 വിമാനങ്ങൾക്ക് ( flights ) പറക്കല്‍ അനുമതി നിഷേധിച്ചു. ഇന്‍ഡിഗോ, ഗോഎയര്‍ എന്നീ കമ്പനികളുടെ വിമാനങ്ങള്‍ക്കാണ് ഡയറക്ടറേറ്റ് ഡി.ജി.സി.എ. പറക്കല്‍ അനുമതി നിഷേധിച്ചത്. സര്‍വ്വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ധാരാളം വിമാനയാത്രക്കാർ വലഞ്ഞു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 47 വിമാനങ്ങളാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. വാദിയാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ എയര്‍ 18 […] More

 • Google, Reply , messages , auto reply system, AI, Area 120 , experimental product lab , text, robot ,chat, friends ,constant communication obligations , WhatsApp, Facebook,text messages,n AI-based auto-reply system,Hangouts , Allo, ,Facebook Messenger, Android Messages, Skype, Twitter , Slack, calendar,information, holiday, automatically checking, incoming messages,
  in , ,

  സന്ദേശമയച്ചു മടുത്തുവോ? റിപ്ലൈ സംവിധാനവുമായി ഗൂഗിൾ ഉടനെത്തും

  ഫേസ്ബുക്കിലും വാട്ട്സാപ്പിലും വന്നെത്തുന്ന സന്ദേശങ്ങൾക്ക് ( messages ) മറുപടി അയച്ചു മടുത്തുവോ? തങ്ങൾക്കു വരുന്ന സന്ദേശങ്ങൾക്ക് കൃത്യമായ മറുപടി അയക്കുവാനായി ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്കായി  ഇതാ ഗൂഗിളിൽ ( Google ) നിന്ന് ഒരു സന്തോഷ വാർത്ത. ഗൂഗിളിന്റെ എക്സ്പിരിമെന്റ് പ്രോഡക്റ്റ് ലാബായ ‘ഏരിയ 120’യിൽ അതിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. അധികം വൈകാതെ വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, ആന്‍ഡ്രോയിഡ് മെസ്സേജ്, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിലും ഹാങ്‌ഔട്ട്, അലോ ആപ്പുകളിലും പ്രവര്‍ത്തിക്കുന്ന ‘റിപ്ലൈ’ ( Reply […] More

 • ockhi, dead bodies, found, today, fishermen, search, Kozhikode, rescue teams, ships, boats, information, DNA test, unidentified bodies, Kozhikode Medical  College, relatives, police,
  in ,

  ഓഖി: മരണസംഖ്യ ഉയരുന്നു; കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തി

  കോഴിക്കോട്: ഓഖി (Ockhi) ചുഴലിക്കാറ്റിനെ (cyclone) തുടർന്നുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മത്സ്യബന്ധനത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മത്സ്യബന്ധനത്തൊഴിലാളികൾ അറിയിച്ചു. ഇതോടെ മരണ സംഖ്യ 72 ആയി. പൊന്നാനിക്കും പരപ്പനങ്ങാടിക്കും ഇടയില്‍ മൃതദേഹങ്ങള്‍ കണ്ടുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി അതിരാവിലെതന്നെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടർന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച്ചയും 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പുറംകടലില്‍ […] More