More stories

  • Justice Manjula, Justice Manjula Chellur, dress code, interview, media, court,temple of justice, no jeans, controversial observation, journalists, lawyers, judges, dress, decently, court room, Bombay culture, Bombay high court, Dr Manjula Chellur,

    Hot Popular

    in , ,

    കോടതിയിലെ ഡ്രസ്സ് കോഡ്; വിശദീകരണവുമായി ജസ്റ്റിസ് മഞ്ജുള

    ന്യൂഡല്‍ഹി: കോടതിയില്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്ന വിവാദ പരാമർശത്തിന് വിശദീകരണവുമായി ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ (Justice Manjula Chellur) വീണ്ടും രംഗത്തെത്തി. മുംബൈ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജസ്റ്റിസ് മഞ്ജുള വീണ്ടും വിവാദപരാമര്‍ശം ആവര്‍ത്തിച്ചത്. കോടതി നീതിയുടെ ക്ഷേത്രമാണെന്നും അവിടെ പ്രവേശിക്കുന്നവര്‍ താരതമ്യേന നിറം കുറഞ്ഞ വസ്ത്രങ്ങള്‍ വേണം ധരിക്കാനെന്നും അവർ നിർദ്ദേശിച്ചു. കോടതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഡ്രസ് കോഡ് നിലവിലുണ്ടെന്നും മറ്റുള്ളവര്‍ യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും കോടതിയോട് ബഹുമാനം […] More

  • in

    എ കെ ശശീന്ദ്രനെതിരെയുള്ള കേസ് പിൻവലിക്കാൻ ഹർജി

    തിരുവനന്തപുരം: വൻ വിവാദമായ ഹണിട്രാപ്പ് കേസിൽ (honey trap case) വഴിത്തിരിവ്. മുന്‍മന്ത്രി ശശീന്ദ്രനെതിരെ (Saseendran) നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ (HC) അറിയിച്ചു. മുന്‍മന്ത്രിയും താനും തമ്മിലുള്ള കേസ് കോടതിക്ക് പുറത്ത് തീര്‍പ്പായതായി കേസിലെ പരാതിക്കാരി വ്യക്തമാക്കി. അതിനാല്‍ താന്‍ പരാതി പിന്‍വലിക്കാൻ ആഗ്രഹിക്കുന്നതായും അതിന് കോടതി അനുവദിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കും. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് മന്ത്രി നടത്തിയ അശ്ലീല സംഭാഷണം എന്ന് അവകാശപ്പെട്ട ശബ്ദരേഖ […] More

  • AMMA, Lal, Mukesh, media freedom,journalists,  Gauri, Gauri Lankesh
    in ,

    ഗൗരി ലങ്കേഷിന് നക്‌സൽ ഭീഷണി ഉണ്ടായിരുന്നു: സഹോദരൻ

    ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് (gauri lankesh) നക്‌സലുകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഗൗരിയുടെ സഹോദരന്റെ വെളിപ്പെടുത്തൽ. നക്‌സലുകളുടെ ഭീഷണി സന്ദേശങ്ങൾ ഗൗരിക്ക് ലഭിച്ചിരുന്നതായി ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമങ്ങളോട് പറഞ്ഞു. നക്‌സല്‍ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനായി ഗൗരി അഹോരാത്രം പ്രയത്‌നിച്ചതിനെ തുടർന്ന് ഒട്ടേറെ പേർ തീവ്രവാദം ഉപേക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് ഗൗരിക്ക് നിരവധി ഭീഷണിക്കത്തുകളും മെയിലുകളും ലഭിച്ചിരുന്നതായി ഇന്ദ്രജിത്ത് വെളിപ്പെടുത്തി. തനിക്ക് വരുന്ന ഭീഷണി സന്ദേശങ്ങളെ കുറിച്ച് ഗൗരി തന്നോടോ അമ്മയോടോ സഹോദരിയോടോ പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം […] More