More stories

 • Trending Hot Popular

  in ,

  കൊച്ചിയുടെ കഥ പറയുന്ന യുവകലാകാരന്മാരെ പരിശീലിപ്പിക്കാന്‍ ഒരിജിത് സെന്‍

  കൊച്ചി: ഇന്ത്യയിലെ ആദ്യ ഗ്രാഫിക്സ് നോവലിന്‍റെ സൃഷ്ടാവും പ്രശസ്ത കലാകാരനുമായ ഒരിജിത് സെന്‍ യുവ കലാകാരന്മാര്‍ക്ക് പരിശീലനം നല്‍കുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോ പരിപാടിയില്‍ പങ്കെടുക്കും. ഓഗസ്റ്റ് 8 മുതല്‍ 18 വരെ നടക്കുന്ന ഓപ്പണ്‍ സ്റ്റുഡിയോ പരിപാടിയിലൂടെ കൊച്ചിയിലെ ജനജീവിതം കഥേതര ഗ്രാഫിക്സ് കലയിലേക്കു മാറ്റാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 11 യുവകലാകാരന്മാരാണ് ഒരിജിത് സെന്നിന്‍റെ ശിക്ഷണം നേടാനായെത്തുന്നത്. സെന്‍ ബിനാലെ മൂന്നാം ലക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. അക്ഷരങ്ങളില്ലാതെ […] More

 • Trending

  in

  അക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല: രാഷ്ട്രപതി

  തിരുവനന്തപുരം: കേരളം എല്ലാക്കാര്യത്തിലും ബഹുദൂരം മുന്നിലാണെങ്കിലും സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്‌റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട നാടാണ് കേരളം. എന്നാല്‍, അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കും. സംവാദം, വിയോജിപ്പ്, വിസമ്മതം എന്നിവയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും രാഷ്ട്രപതി പറഞ്ഞു. More

 • Hot Popular

  in ,

  പരിസ്ഥിതി ലോല പ്രദേശം: കരട് വിജ്ഞാപനങ്ങള്‍ക്ക് അനുസൃതമായി അന്തിമ വിജ്ഞാപനം വേണമെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് നേരത്തെ  പുറപ്പെടുവിച്ച കരട് വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ അന്തിമ വിജ്ഞാപനവും പുറപ്പെടുവിക്കണണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്‍കി. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് നടന്ന ജനാധിപത്യത്തിന്റെ ഉത്സവം എന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ്  രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ്  നിവേദനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് പുറപ്പെടുവിച്ച  കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 26 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രമേശ് […] More

 • in

  ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ തകര്‍ക്കുന്നു: രമേശ് ചെന്നിത്തല

  തിരുവനന്തപുരം:   മലയാളിയായ ജസ്റ്റിസ്  കെ എം  ജോസഫിനെ സീനിയോറിറ്റിയില്‍ ഏറ്റവും താഴെയാക്കി സുപ്രിം കോടതി ജഡ്ജിയായി നിയമിച്ച നടപടി  ജൂഡീഷ്യറിയെ വരുതിക്ക് വരുത്താനുള്ള  കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . ഇത് ഫലത്തില്‍ ജുഡീഷ്യറിയെ അപമാനിക്കലാണ്. ജസ്റ്റിസ് കെ എം ജോസഫിനെയാണ്  കൊളീജിയം ആദ്യം  സുപ്രിം കോടതി  ജഡ്ജി സ്ഥാനത്തേക്ക്  ശുപാര്‍ശ ചെയ്തത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  തയ്യാറാനാകത്തതിനെ തുടര്‍ന്ന് വീണ്ടും ശുപാര്‍ശ അയക്കേണ്ടി വന്നു. പിന്നീട്   ഗത്യന്തരമില്ലാതെയാണ് […] More

 • Hot

  in ,

  യാത്രയാവുക… പ്രണയഗായകാ

  എന്തു പറഞ്ഞാലും കവിതയാവുന്ന, ഓരോ പദങ്ങളിലും വൈകാരികതയുടെ നനവു കിനിയുന്ന ഭാഷയാണ് തമിഴ്. ഒരമ്മയുടെ മകളായിട്ടും മലയാളത്തിന് അതു സൂക്ഷിക്കാനായില്ല. സംസ്കൃതത്തിന്റെ ഔപചാരികതയും ആധികാരികതയും നമ്മുടെ ഭാഷയുടെ ഏതൊക്കെയോ സൗന്ദര്യ സ്രോതസ്സുകളുടെ ഉറവയടച്ചു കളഞ്ഞിട്ടുണ്ട്. ആന്തരികമായി കവിതയും സംഗീതവും തമിഴു പോലെ സൂക്ഷിക്കുന്ന ഭാഷയാണ്  ഉറുദുവെന്ന് അറിവുള്ളവർ പറയുന്നു. അവധൂതനായ ഒരു സൂഫിയുടെ കാലിൽ അയാൾ പിന്നിട്ട പല നാടുകളിലെ പൊടി പുരണ്ട പോലെ അറബും പാർസിയും ഹിന്ദുസ്ഥാനവും അതിന്റെ അനേക പ്രാദേശിക വൈവിദ്ധ്യങ്ങളും ആ ഭാഷയുടെ […] More

 • Drama , Kerala, history, current situation, issues, survive, actors, singers, Kamukara, KPAC , Sulochana, Anto, Thoppil Bhasi, Jagathy N K Achari, N N Pillai, Kalanilayam Krishnana Nair, Kerala Theatres, Aswamedham,Premji, Rithumathi, Pattabakki, VT, ONV, Devarajan, Bhaskaran, Vayalar, Anto, K S George,

  Trending Hot Popular

  in , ,

  അടുത്ത ബെല്ലോടു കൂടി നാടകം . . .

  കൊയ്ത്തു കഴിഞ്ഞ വലിയൊരു പാടം. അവിടെ മുടിപ്പുര മഹോത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾക്കായി വയലിൽ താത്ക്കാലികമായി കെട്ടിയുയർത്തിയ വേദി. പ്രധാന പരിപാടിയായ നാടകം ( drama ) ആസ്വദിക്കുവാനായി ആബാലവൃദ്ധം ജനങ്ങളും വളരെ നേരത്തെ തന്നെ വയൽ വരമ്പുകളിൽപ്പോലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ചൂടു കപ്പലണ്ടിയും വർണ്ണ ബലൂണുകളും പീപ്പികളുമൊക്കെ വിറ്റു നടന്നിരുന്നവർ പോലും ബെല്ലു കേൾക്കെ ശ്വാസമടക്കിപ്പിടിച്ച് ആകാംക്ഷയോടെ ആ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നു. അതാ, കേൾക്കാൻ കൊതിച്ച വാചകം ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ ഏവരുടെയും ചെവികളിൽ മുഴങ്ങുന്നു. “സുഹൃത്തുക്കളെ, കലാസ്നേഹികളെ […] More

 • red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

  Trending Hot Popular

  in

  സംസ്ഥാനത്ത് നാളെ വരെ കനത്ത മഴ 

  തിരുവനന്തപുരം: കേരളത്തിൽ ചില ഇടങ്ങളിൽ ജൂലൈ 31 ന് ശക്തമായതോ (7  – 11  സെന്റിമീറ്റർ ) അതിശക്തമായതോ (12 -20 സെന്റിമീറ്റർ ) ആയ മഴക്കും ആഗസ്റ്റ്  1 ന് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും  ആഗസ്റ്റ് 2 ന് ശക്തമായ മഴക്കും  സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്ന്  മണിക്കൂറിൽ 25 മുതൽ 35 കി മി  വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കി […] More

 • Trending Hot Popular

  in , ,

  സമ്പുഷ്ട കേരളം: കേരള ന്യൂട്രീഷ്യന്‍ മിഷൻ തുടങ്ങും  

  തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി നാഷണല്‍ ന്യൂട്രീഷ്യന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയാണ് സമ്പുഷ്ട കേരളം. ഒക്‌ടോബര്‍ 15 ന് ലോക ഭക്ഷ്യദിനത്തിലാണ് പോഷണ്‍ അഭിയാന്‍ പദ്ധതി ആരംഭിക്കുന്നത്. ലോകത്തിലെ തന്ന ആദ്യ പരിപാടിയാണിത്. പൊതുജനങ്ങളില്‍ വിളര്‍ച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. കേരളത്തില്‍ മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നി രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ […] More

 • Guru ,pooja, guruvandanam,  teacher, students, India, Kerala, Thrissur,  Guru poornima, sri sankaracharya , Sukumaran, Kabir Das, 

  Trending Hot Popular

  in ,

  ഗുരുവന്ദനവും ഗുരുപൂജയും മാറുന്ന ഗുരു ശിഷ്യ ബന്ധവും

  ഗുരുപാദ പൂജയ്ക്ക് അനുമതി നല്‍കിയിരുന്നുവെന്ന പ്രചാരണം തെറ്റെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് വ്യക്തമാക്കുകയും തൃശൂര്‍ ചേര്‍പ്പ് സ്‌കൂളില്‍ നടന്ന ഗുരുപാദ പൂജാ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടുകയും ചെയ്ത സാഹചര്യത്തിൽ ഈ വിഷയം കൂടുതൽ ചർച്ചയാകുമെന്നത് ഉറപ്പായി. ഈ വേളയിൽ ‘ഗുരു’ ( Guru ) സങ്കൽപ്പങ്ങളെ കുറിച്ച് ഒരു ചെറിയ അവലോകനം നടത്തുമ്പോൾ ബോധ്യമാകുന്നത് ഓരോരോ വിഷയത്തിലും അതാത് കാലത്ത് സമൂഹത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളെ പറ്റി തന്നെയാണ്. വിവാദമായ ഗുരു പൂജ ചേര്‍പ്പിലെ സഞ്ജീവനി […] More

 • Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserve

  Hot Popular

  in , ,

  കാനന ഭംഗി നിറഞ്ഞ ബന്ദിപ്പൂർ ദേശീയോദ്യാനത്തെ കൂടുതലറിയാം

  കര്‍ണാടക ഹൈക്കോടതി 2010-ൽ പ്രഖ്യാപിച്ച രാത്രികാല യാത്രാ നിരോധനത്തെ തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി ബന്ദിപ്പൂർ ദേശീയോദ്യാനം ( Bandipur National Park ) വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിടിച്ച് ധാരാളം വന്യ മൃഗങ്ങൾക്ക് ജീവൻ നഷ്‌ടമാകുന്നത് പതിവായപ്പോഴാണ് രാത്രികാല യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയത്. തുടർന്ന് അതിനെതിരെ കേരളം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബന്ദിപ്പൂരിലെ രാത്രികാല യാത്രാ നിരോധനത്തിൽ പുതിയ തീരുമാനവുമായി ദേശീയ കടുവാ സംരക്ഷണ അതോറിറ്റി രംഗത്തെത്തിയ വേളയിൽ ഈ പാർക്കിനെ കുറിച്ച് കൂടുതലറിയാം. രാത്രികാല യാത്രാ നിരോധനവും […] More

 • politics, power, film, sports, leaders, rulers India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, people

  Trending Hot Popular

  in ,

  ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയവർ

  തന്റെ മേഖലയിൽ പ്രാവീണ്യം തെളിയിക്കുക തുടർന്ന് പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി അധികാരസ്ഥാനത്തിലെത്തുക . ഇത്തരമൊരു അവസ്ഥയ്ക്ക് ഇതിഹാസ കാലത്തോളം പഴക്കമുണ്ട്. ഉദാഹരണമായി നിരവധി കഥകളും സംഭവങ്ങളും നിരത്താമെങ്കിലും ‘മഹാഭാരത’മെന്ന ഉജ്ജ്വല സൃഷ്ടിയിൽ സൂചിപ്പിച്ചിട്ടുള്ള ദ്രോണാചാര്യരുടെ കഥയ്ക്കാണ് പ്രഥമസ്ഥാനം. കായിക മേഖലയിൽ പ്രശസ്തനായ ഇമ്രാൻ ഖാൻ രാഷ്ട്രീയത്തിൽ ( politics )  പ്രവേശിച്ചതും ഇപ്പോഴിതാ പാകിസ്ഥാന്റെ അധികാര പദത്തിലേക്ക് ചുവടു വയ്ക്കുകയും ചെയ്യുന്ന ഈ വേളയിൽ ചില ഓർമ്മപ്പെടുത്തലുകൾ. ആചാര്യൻ രാജ്യാധികാരിയായപ്പോൾ ഭരദ്വാജമുനിയുടെ ആശ്രമത്തിൽ സഹപാഠികളായിരുന്നു രാജകുമാരനായ ദ്രുപദനും മുനി കുമാരനായ ദ്രോണരും. കടുത്ത […] More

 • waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol,

  Trending

  in ,

  മാലിന്യക്കൂമ്പാരങ്ങൾ: ഭീഷണി മാറ്റാൻ അധികൃതർക്കൊപ്പം പൗരന്മാരും രംഗത്ത്

  ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മാലിന്യ നിർമ്മാർജനം ( waste disposal ). ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇക്കാലത്ത് നഗരങ്ങൾക്ക് പുറമെ നാട്ടിൻപുറങ്ങളിൽ പോലും ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരങ്ങൾ സർവ്വ സാധാരണമായി മാറിയിട്ടുണ്ട്. ഒഴിഞ്ഞ പ്രദേശങ്ങൾക്ക് പുറമെ പൊതു നിരത്തുകളിൽപ്പോലും കുമിഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഭീഷണിയെ കുറിച്ച് ഏവർക്കും അറിവുള്ളതാണെങ്കിൽ കൂടിയും നമ്മിൽ ഭൂരിഭാഗവും മാലിന്യകൂമ്പാരത്തിലേക്ക് തങ്ങളുടെ ‘പങ്ക്’ നിത്യേന ‘സംഭാവന’ ചെയ്യുന്നു. മാലിന്യ സംസ്കരണ വിഷയത്തിൽ നിലവിലുള്ള രീതികൾ അപര്യാപ്തമാണെന്ന മുറവിളികൾ ഉയരുമ്പോഴും […] More

Load More
Congratulations. You've reached the end of the internet.