More stories

 • Accidents , roads, public, awareness , programme, hospitals, injury, serious, treatment,
  in ,

  അപകടത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങാകാൻ പൊതുജനങ്ങള്‍ക്കും പ്രത്യേക പരിശീലനം

  തിരുവനന്തപുരം: റോഡിലെ അപകടങ്ങളില്‍പ്പെട്ടവര്‍ക്ക് ( Accidents ) വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ട്രോമകെയര്‍ സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങളെ തുടർന്നാണ് നടപടി. അപകടമുണ്ടായി ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തത് കൊണ്ടാണ് പലപ്പോഴും മരണമുണ്ടാകുന്നത്. അതിനാൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാന […] More

 • Dr Vandana Siva ,Campus Leaders,programme, soil, launched,Campus Leaders for Sustainable Development,Regional Centre of Expertise ,RCE, Thiruvananthapuram , headquarters , Centre for Innovation and Social Action ,CISSA,Senate Chamber, University of Kerala, Our Soil is Our Future,Sustainable Development
  in ,

  മണ്ണുമായി ബന്ധപ്പെട്ടാണ് നമ്മുടെ ഭാവി: ഡോ വന്ദന ശിവ

  തിരുവനന്തപുരം: തിരഞ്ഞെടുത്ത ക്യാമ്പസ് നേതാക്കൾക്ക് പാരിസ്ഥിതിക സംസ്കാരം രൂപപ്പെടുത്തുന്നതിന് ആയിരക്കണക്കിന് വർഷങ്ങളായി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള പ്രത്യേക അവസരം വന്നു ചേർന്നിരിക്കുകയാണെന്ന് പ്രശസ്ത പരിസ്ഥിതി ചിന്തകയും ശാസ്ത്ര തത്വചിന്തകയുമായ ഡോ വന്ദന ശിവ ( Vandana Siva ) അഭിപ്രായപ്പെട്ടു. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA) ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ് സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് ലീഡേഴ്‌സ് ഫോർ സസ്‌റ്റെയ്‌നബ്ൾ ഡെവലപ്പ്മെൻറ്റ്’ എന്ന സംരംഭത്തിന്റെ ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി സെനറ്റ് […] More

 •  Campus leaders, innovative programme , CISSA, Dr Vandana Siva The Regional Centre of Expertise ,RCE,Thiruvananthapuram,  United Nations University,  launch , programme ,Campus Leaders for Sustainable Development ,UNURCE,  Dept of Aquatic Biology and Fisheries, University of Kerala,

  Trending Hot Popular

  in ,

  മികച്ച ക്യാമ്പസ് നേതാക്കളെ വാർത്തെടുക്കാൻ നൂതന സംരംഭം

  തിരുവനന്തപുരം: കോളേജ്, സർവ്വകലാശാല ക്യാമ്പസുകളിൽ നിന്നും യുവ നേതാക്കളെ വാർത്തെടുക്കുന്നതിനായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA) ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയാൽ അംഗീകൃതമായ തിരുവനന്തപുരം റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ് (UNURCE), ‘ക്യാമ്പസ് ലീഡേഴ്‌സ് ഫോർ സസ്‌റ്റെയ്‌നബ്ൾ ഡെവലപ്പ്മെന്റ്’ (Campus Leaders for Sustainable Development) എന്ന പേരിൽ സുസ്ഥിര വികസനത്തിന് യുവ നേതാക്കളെ കണ്ടെത്താനുള്ള നൂതന സംരംഭത്തിന്‌ തുടക്കം കുറിക്കുന്നു. പ്രശസ്ത പരിസ്ഥിതി ചിന്തകയും ശാസ്ത്ര തത്വചിന്തകയുമായ […] More

 • IFFK, Touring talkies, vehicle, audience, screened,films, Touring Talkies vehicle, audience, cinema, screened,films, Touring Talkies programme , Academy , Traveling Film Festival ,programme, ,screens ,quality films , old travelling picture shows ,Chalachitra Academy teams , film treasures ,Archive vaults ,halls, colleges , schools
  in ,

  ഐഎഫ്എഫ്കെ: ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

  തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് (Touring Talkies) പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലെ ചലച്ചിത്ര അക്കാദമിയുടെ അഞ്ചു മേഖലാകേന്ദ്രങ്ങളാണ് സഞ്ചരിക്കുന്ന ചലച്ചിത്രമേളക്ക് തുടക്കമിട്ടത്. ഒരു മാസം നീണ്ടുനിന്ന പ്രദര്‍ശനപരിപാടികള്‍ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 300-ഓളം ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലായി 46 കേന്ദ്രങ്ങളില്‍ 76 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ […] More

 • CM, Pinarayi, TV show, Naam Munnottu,

  Hot Popular

  in , ,

  നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരള മുഖ്യമന്ത്രി (CM) പിണറായി വിജയൻ (Pinarayi Vijayan) ടെലിവിഷന്‍ ഷോയിൽ (TV show) പങ്കെടുക്കുന്നു. ‘നാം മുന്നോട്ട്’ (Naam Munnottu) എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ ഷോയിൽ നിലവിലെ ആറന്മുള എംഎ‍ല്‍എ വീണാ ജോര്‍ജ്ജ് അവതാരകയാകും. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തിക്കുന്നത്. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും […] More

 • October revolution- film festival
  in , ,

  ഒക്ടോബർ വിപ്ലവവും ചലച്ചിത്രവും; പരിപാടിക്ക് തുടക്കം

  തൃശൂർ: മുതലാളിത്തം അതിന്റെ പ്രതിസന്ധികൾ നേരിടുന്നത് പല വിധത്തിലാണെന്നും ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾ ഒരു പരിധിവരെ അതിനവരെ സഹായിക്കുന്നുണ്ടെന്നും പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടു. ഒക്ടോബർ വിപ്ലവത്തിന്റെ (October revolution) നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ തൃപ്രയാർ (Triprayar) ശ്രീരാമ തിയേറ്ററിൽ ജനചിത്ര ഫിലിം സൊസൈറ്റി (Jana Chithra Film Society) സംഘടിപ്പിച്ച ‘ഒക്ടോബർ വിപ്ലവം, ചരിത്രത്തിലും ചലച്ചിത്രത്തിലും’ എന്ന പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണത്തെ പ്രതിരോധിക്കുന്നതിൽ ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് വേണ്ടത്ര കഴിഞ്ഞില്ലെന്നും ഇന്ത്യയിൽ […] More