Movie prime

ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ബഹുമതി യു എസ് ടി ഗ്ലോബലിന്

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് രംഗത്തെ ലോകത്തെ മുൻനിര കമ്പനിയായ യു എസ് ടി ഗ്ലോബൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കിടയിൽ 2019-2020 ലെ ഏറ്റവും മികച്ച തൊഴിലിടം എന്ന ബഹുമതിക്ക് അർഹമായി. തൊഴിലിട സംസ്കാരങ്ങൾ വിലയിരുത്തുന്ന ആഗോള സംഘടനയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് (ജി പി ടി ഡബ്ലിയു ) ആണ് യു എസ് ടി ഗ്ലോബലിലെ ജീവനക്കാർക്ക് ലഭിക്കുന്ന മികച്ച തൊഴിൽ സാഹചര്യം പരിഗണിച്ച് ഈ ബഹുമതിക്കായി തിരഞ്ഞെടുത്തത്. ഇതോടെ, ഇന്ത്യയിലെയും അമേരിക്കയിലെയും ഗ്രേറ്റ് പ്ലേസ് ടു വർക്ക് ബഹുമതി യു എസ് ടി ഗ്ലോബൽ More
 
ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ബഹുമതി യു എസ് ടി ഗ്ലോബലിന്

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് രംഗത്തെ ലോകത്തെ മുൻനിര കമ്പനിയായ യു എസ് ടി ഗ്ലോബൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കിടയിൽ 2019-2020 ലെ ഏറ്റവും മികച്ച തൊഴിലിടം എന്ന ബഹുമതിക്ക് അർഹമായി.

തൊഴിലിട സംസ്കാരങ്ങൾ വിലയിരുത്തുന്ന ആഗോള സംഘടനയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് (ജി പി ടി ഡബ്ലിയു ) ആണ് യു എസ് ടി ഗ്ലോബലിലെ ജീവനക്കാർക്ക് ലഭിക്കുന്ന മികച്ച തൊഴിൽ സാഹചര്യം പരിഗണിച്ച് ഈ ബഹുമതിക്കായി തിരഞ്ഞെടുത്തത്. ഇതോടെ, ഇന്ത്യയിലെയും അമേരിക്കയിലെയും ഗ്രേറ്റ് പ്ലേസ് ടു വർക്ക് ബഹുമതി യു എസ് ടി ഗ്ലോബൽ നേടിയിരിക്കുകയാണ്.

ഗ്രേറ്റ് പ്ലസ് ടു വർക്ക് യു എസ് ടി ഗ്ലോബലിലെ ജീവനക്കാർക്കിടയിൽ നടത്തിയ വിലയിരുത്തലും, ട്രസ്റ്റ് ഇൻഡക്സ് സർവേയും പ്രകാരമാണ് ബഹുമതിക്ക് അർഹമായിട്ടുള്ളത്. യു എസ് ടി ഗ്ലോബലിന്റെ ഇന്ത്യയിലെ വികസനം, ജീവനക്കാരുടെ തൊഴിൽപരമായ വികസനം, വ്യക്തിഗത മികവും സുരക്ഷിതത്വവും, ആനുകൂല്യങ്ങൾ തുടങ്ങി നിരവധി സവിശേഷതകൾക്കുള്ള അംഗീകാരമാണ് പുതിയ സെർട്ടിഫിക്കേഷൻ.

1999 മുതൽക്ക് സവിശേഷമായ വളർച്ച കാഴ്ചവച്ചിട്ടുള്ള യു എസ് ടി ഗ്ലോബലിൽ ഇന്ന് ആഗോളതലത്തിൽ 23000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇന്ത്യയിൽ തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗുഡ്ഗാവ്, ഭോപ്പാൽ, പൂന എന്നിവിടങ്ങളിലായി ആകെ 15000ത്തിലധികം ജീവനക്കാരുണ്ട്.

ഇതോടൊപ്പം തന്നെ ജീവിത പരിവർത്തനമെന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന യു എസ് ടി ഗ്ലോബലിന്റെ വനിതാ സൗഹൃദ നയങ്ങൾ പ്രകീർത്തിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മിഡിൽ ലെവൽ, സീനിയർ ലെവൽ തസ്തികകളിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്താനും, മികവ് കാട്ടുന്ന ജീവനക്കാരെ കമ്പനിയിൽ വളർച്ച നേടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങൾ കമ്പനി നടപ്പിലാക്കി വരുന്നുണ്ട്.

ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ബഹുമതി യു എസ് ടി ഗ്ലോബലിന്

ഇത്തരം നയങ്ങളുടെ ഭാഗമായി, ഈ മാസം യു എസ് ടി ഗ്ലോബൽ ഇന്ത്യയിലെ 100 മികച്ച വനിതാ സൗഹൃദ കമ്പനികളുടെ പട്ടികയിൽ സ്ഥാനം നേടി. കൂടാതെ, വർക്കിങ് മദർ & അവതാർ100 ന്റെ മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻഡക്സിലും സ്ഥാനം നേടിക്കഴിഞ്ഞു യു എസ് ടി ഗ്ലോബൽ. നാനാത്വത്തിലും, ഉൾക്കൊള്ളിക്കലിലും ഊന്നൽ നൽകികൊണ്ടുള്ള യു എസ് ടി ഗ്ലോബലിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതികൾ.

യു എസ് ടി ഗ്ലോബലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ മനു ഗോപിനാഥിന്റെ അഭിപ്രായത്തിൽ, “വിവിധ പ്രദേശങ്ങളിൽ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ബഹുമതികൾ നേടാനായതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. യു എസ് ടി ഗ്ലോബലിന്റെ മനുഷ്യത്വപരവും, വിനയപൂർണവും, സത്യനിഷ്ഠാപരവുമായ മൂല്യങ്ങൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതി. ഗ്രേറ്റ് പ്ലസ് ടു വർക്ക്, മികച്ച വനിതാ സൗഹൃദ കമ്പനി എന്നീ ബഹുമതികൾ യു എസ് ടി ഗ്ലോബലിന് ലഭിച്ചതിൽ ഞങ്ങൾക്ക് ആഹ്ളാദമുണ്ട്. ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ പരമായ കാര്യങ്ങളിലും, വ്യക്തിഗതമായ ലക്ഷ്യങ്ങളിലും സഹായകമാകുന്ന തരത്തിൽ മികച്ച രീതിയിലുള്ള തൊഴിലിടം ഉറപ്പാക്കുക എന്നതിനായി കമ്പനി നിരന്തരം യത്നിക്കുന്നുണ്ട്. മികച്ച തൊഴിൽ സംസ്കരം രൂപപ്പെടുത്തുകവഴി ജീവനക്കാരുടെ മികവ് വർധിപ്പിപ്പിക്കാനാകുമെന്നും കമ്പനി വിശ്വസിക്കുന്നു”.