Movie prime

വാലന്‍ന്റൈന്‍ സ്പെഷ്യല്‍: പിങ്ക് നിറത്തില്‍ ലാപ്ടോപുമായി എംഎസ്ഐ

പിങ്ക് നിറത്തിലുള്ള ലാപ്ടോപ് പുറത്തിറക്കി എംഎസ്ഐ. എംഎസ്ഐ പ്രസ്റ്റീജ് പതിനാല് ഇഞ്ച് ലാപ്ടോപും മൗസും ലാപ്ടോപ് ബാഗും കീ ചെയ്നും ഉള്പ്പെടെ പിങ്ക് നിറത്തിലാണ്. വാലന്ന്റൈന് എഡിഷനായാണ് ലാപ്ടോപ് പുറത്തിറക്കിയിരിക്കുന്നത്. ആമസോണിലും ന്യൂഎഗ്ഗ് എന്ന ഓണ്ലൈന് സൈറ്റ് വഴിയും ലാപ്ടോപ് ലഭ്യമാണ്. കഴിഞ്ഞ വര്ഷം പുറത്തിറക്കിയ പ്രസ്റ്റീജ് 14 ലാപ്ടോപിന്റെ അതേ പ്രത്യേകതകള് തന്നെയാണ് പിങ്ക് എഡിഷനും ഉള്ളത്. 4കെ ഡിസ്പ്ലേ, (നിവിഡിയ ജി ഫോഴ്സ് ജിടിഎക്സ് 1650 മാക്സ് ക്യു) ജിപിയുമാണ് പ്രോസ്സസര്. ഇന്റെല് പത്താം More
 
വാലന്‍ന്റൈന്‍ സ്പെഷ്യല്‍: പിങ്ക് നിറത്തില്‍ ലാപ്ടോപുമായി എംഎസ്ഐ

പിങ്ക് നിറത്തിലുള്ള ലാപ്ടോപ് പുറത്തിറക്കി എംഎസ്ഐ. എംഎസ്ഐ പ്രസ്റ്റീജ് പതിനാല് ഇഞ്ച്‌ ലാപ്ടോപും മൗസും ലാപ്ടോപ് ബാഗും കീ ചെയ്നും ഉള്‍പ്പെടെ പിങ്ക് നിറത്തിലാണ്. വാലന്‍ന്റൈന്‍ എഡിഷനായാണ്‌ ലാപ്ടോപ് പുറത്തിറക്കിയിരിക്കുന്നത്. ആമസോണിലും ന്യൂഎഗ്ഗ് എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയും ലാപ്ടോപ് ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പ്രസ്റ്റീജ് 14 ലാപ്ടോപിന്‍റെ അതേ പ്രത്യേകതകള്‍ തന്നെയാണ് പിങ്ക് എഡിഷനും ഉള്ളത്. 4കെ ഡിസ്പ്ലേ, (നിവിഡിയ ജി ഫോഴ്സ് ജിടിഎക്സ് 1650 മാക്സ് ക്യു) ജിപിയുമാണ് പ്രോസ്സസര്‍. ഇന്റെല്‍ പത്താം തലമുറ ഐ7 സീരീസ്‌ പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്. തണ്ടര്‍ ബോള്‍ട്ട് 3യും മൈക്രോ എസ്ഡി കാര്‍ഡ്‌ റീഡറും ലാപ്ടോപില്‍ ഉണ്ട്. വളരെ പിങ്ക് നിറമാണ് എന്നതാണ് മുന്‍ എഡിഷന്‍ ലാപ്ടോപില്‍ നിന്നുള്ള വ്യത്യസ്തത.

ഇതാദ്യമല്ല പിങ്ക് നിറത്തിലുള്ള ലാപ്ടോപ് ഒരു കമ്പനി പുറത്തിറക്കുന്നത്. ഒരു വര്‍ഷത്തിനു മുന്‍പ് ബ്ലേഡ് സ്റ്റെല്‍ത്ത് ലാപ്ടോപുമായി ‘റേസര്‍’ കമ്പനി വന്നിരുന്നു. മൗസും കീ ബോര്‍ഡും, ഹെഡ്സെറ്റും, മൈക്രോഫോണും അന്ന് പിങ്ക് നിറത്തില്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഗെയിമിങ്ങിനു വേണ്ടിയല്ല പ്രസ്റ്റീജ് ലാപ്ടോപ് പുറത്തിറക്കിയിരിക്കുന്നെങ്കിലും അത്യാവശ്യം ഹൈ റസല്യുഷന്‍ ഗെയിമുകള്‍ ഇതില്‍ കളിക്കാനാകും.