in

പുതിയ റിലീസ് തിയതിയുമായി ‘വണ്ടർ വുമൺ 84’

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ജൂണിൽ റിലീസ് ചെയ്യാനിരുന്ന ഡിസി കോമിക്സിന്റെ ഗാൽ ഗാഡോട്ട് ചിത്രമായ വണ്ടർ വുമൺ 84 ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. നേരത്തെ ജൂണിൽ റിലീസ് ഇല്ലാത്തത് കൊണ്ട് ചിത്രം ഓൺലൈൻ റിലീസ് ചെയ്യുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. അതിനിടയിലാണ് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്.

ശോഭനമായ ഒരു ഭാവിയാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് നായികയായ ഗാൽ ഗഡോട്ട് ട്വിറ്ററിൽ കുറിച്ചു.വണ്ടർ വുമൺ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് വണ്ടർ വുമൺ 84.

2017 ലെ വണ്ടർ വുമണിന്റെ തുടർച്ചയാണ് ഇത്, ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ ഒമ്പതാമത്തെ ചിത്രമാണിത് പാറ്റി ജെങ്കിൻസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൈറ്റിൽ റോളിൽ ഗാൽ ഗാഡോട്ട് എത്തുന്ന ചിത്രത്തിൽ ക്രിസ് പൈൻ, ക്രിസ്റ്റൻ വിഗ്, പെഡ്രോ പാസ്കൽ, നീൽസൺ, റോബിൻ റൈറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്-19: ഫ്ലിപ്കാർട്ട് താത്ക്കാലികമായി ഇന്ത്യയിലെ സേവനം നിർത്തി

കോവിഡ് 19 ചികിത്സയും ക്ലോറോക്വിനും