Movie prime

സൂപ്പർ കൂളിംഗ് വേണ്ട; സനോഫി വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം

സൂപ്പർ കൂളിങ്ങ് ആവശ്യമില്ലാത്ത, റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്ന വാക്സിനാണ് തങ്ങൾ വികസിപ്പിക്കുന്നതെന്ന് ലോകത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫി. ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും മൂന്നാം ഘട്ട പരീക്ഷണങ്ങളും വിജയകരമായാൽ അടുത്ത ജൂണിൽ തന്നെ വാക്സിൻ വിതരണത്തിന് തയ്യാറാവുമെന്നും കമ്പനി മേധാവി ഒലിവിയർ ബോഗില്ലോട്ട് പറഞ്ഞു. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ജർമൻ പങ്കാളിയായ ബയോ ടെക്കും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി മുന്നേറുകയാണ്. 40,000-ത്തിലേറെ ആളുകൾ ഉൾപ്പെടുന്നതാണ് മൂന്നാം ഘട്ട More
 
സൂപ്പർ കൂളിംഗ്  വേണ്ട; സനോഫി വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം

സൂപ്പർ കൂളിങ്ങ് ആവശ്യമില്ലാത്ത, റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്ന വാക്സിനാണ് തങ്ങൾ വികസിപ്പിക്കുന്നതെന്ന് ലോകത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫി.

ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ രണ്ടാം ഘട്ടത്തിലാണ്  ഇപ്പോഴുള്ളതെന്നും മൂന്നാം ഘട്ട പരീക്ഷണങ്ങളും വിജയകരമായാൽ അടുത്ത ജൂണിൽ തന്നെ വാക്സിൻ വിതരണത്തിന് തയ്യാറാവുമെന്നും കമ്പനി മേധാവി ഒലിവിയർ ബോഗില്ലോട്ട് പറഞ്ഞു.

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ജർമൻ പങ്കാളിയായ ബയോ ടെക്കും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി മുന്നേറുകയാണ്.  40,000-ത്തിലേറെ ആളുകൾ ഉൾപ്പെടുന്നതാണ് മൂന്നാം ഘട്ട പരീക്ഷണങ്ങൾ.

തങ്ങളുടെ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സൂപ്പർ കൂളിങ്ങ് ആവശ്യമില്ലാത്ത വാക്സിനാണ് തങ്ങൾ വികസിപ്പിക്കുന്നതെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് ഫാർമസ്യൂട്ടിക്കൽ ഭീമനായ  സനോഫി രംഗത്ത് വരുന്നത്.

ആഗോളതലത്തിൽ 2020-ൽ 50 ദശലക്ഷം ഡോസും 2021-ൽ 1.3 ബില്യൺ ഡോസും വാക്സിൻ വിതരണം ചെയ്യുമെന്നാണ് ഫൈസർ അറിയിച്ചിരിക്കുന്നത്.

എന്നാൽ, ഫൈസറിന്റെ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ(-94 ഡിഗ്രി ഫാരൻഹീറ്റ്) സൂക്ഷിക്കേണ്ടതാണ്. വികസിത രാജ്യങ്ങളിലെ ആശുപത്രി ഫ്രീസറുകളിൽ പോലും അത്തരം സംവിധാനം ലഭ്യമല്ലാത്തത് പരക്കെ ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ ഫൈസർ, മോഡേണ വാക്സിനുകൾ പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

ഫൈസർ വാക്‌സിൻ ഫാക്ടറി മുതൽ കുത്തിവെപ്പ് എടുക്കുന്നതുവരെ അൾട്രാ കോൾഡ് സംവിധാനത്തിൽ നിലനിർത്തുന്നത് പടിഞ്ഞാറൻ രാജ്യങ്ങളിൽ പോലും ഒരു വലിയ വെല്ലുവിളിയാണെന്ന് സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റിന്റെ പോളിസി ഫെലോ റേച്ചൽ സിൽവർമാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തങ്ങളുടെ വാക്സിൻ ഫ്ലൂ വാക്സിൻ പോലെ സാധാരണ റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതാണെന്നും ഇത് വലിയൊരു വെല്ലുവിളിയാണ് ഒഴിവാക്കുന്നതെന്നും ബോഗില്ലോട്ട് അവകാശപ്പെട്ടു.ചില രാജ്യങ്ങൾക്ക് ഇത് വളരെയേറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സനോഫി വാക്സിൻ അടുത്ത ജൂണിൽ വിതരണത്തിനായി തയ്യാറെടുക്കുകയാണ്.

സൂപ്പർ കൂളിംഗ്  വേണ്ട; സനോഫി വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം

നൂറുകണക്കിന് ആളുകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ ഡിസംബർ ആദ്യം പുറത്തുവരും. ഫലങ്ങൾ പോസിറ്റീവ് ആണെങ്കിൽ, വൻതോതിലുള്ള ഉത്‌പാദനത്തോടൊപ്പം ആയിരക്കണക്കിന് ആളുകൾ ഉൾപ്പെടുന്ന മൂന്നാം ഘട്ട പരീക്ഷണങ്ങളും ആരംഭിക്കും. ലോകത്താകെ പതിനൊന്ന് വാക്സിനുകളാണ് മൂന്നാം ഘട്ട പരീക്ഷണങ്ങളിലേക്ക് കടന്നിരിക്കുന്നത്.

വികസന പ്രക്രിയയിൽ അൽപം കൂടി പുരോഗമിച്ച വാക്സിനാണ് ഫൈസറിൻ്റേതെന്ന് ബോഗില്ലോട്ട് പറയുന്നു. എന്നാൽ ഭൂഗോളത്തിന് മുഴുവനായി ഡോസുകൾ നൽകാൻ ഏതെങ്കിലും ഒരു ലബോറട്ടറിക്ക് മാത്രമായി കഴിയില്ല. ഈ മത്സരത്തിൽ നിരവധി വിജയികൾ ഉണ്ടാവേണ്ടത് ലോകത്തിൻ്റെ  ആവശ്യമാണ്.  

സനോഫി വാക്സിൻ താങ്ങാനാവുന്ന വിലയ്ക്കാണ് ലഭ്യമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.